രണ്ടാംഘട്ട നയതന്ത്ര - വാണിജ്യ ചര്‍ച്ചക്കായി ജോണ്‍ കെറി ഡല്‍ഹിയില്‍

Update: 2018-03-07 07:04 GMT
Editor : Sithara
രണ്ടാംഘട്ട നയതന്ത്ര - വാണിജ്യ ചര്‍ച്ചക്കായി ജോണ്‍ കെറി ഡല്‍ഹിയില്‍
Advertising

ഇന്ത്യ- അമേരിക്ക രണ്ടാംഘട്ട നയതന്ത്ര - വാണിജ്യ ചര്‍ച്ചക്കായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഡല്‍ഹിയിലെത്തി.

ഇന്ത്യ- അമേരിക്ക രണ്ടാംഘട്ട നയതന്ത്ര - വാണിജ്യ ചര്‍ച്ചക്കായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഡല്‍ഹിയിലെത്തി.
ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജും വാണിജ്യ മന്ത്രി നിര്‍മല സീതാരാമനും പങ്കെടുക്കും. അതിനിടെ വാണിജ്യ ചര്‍ച്ചക്കെത്തിയ ജോണ്‍ കെറിയുടെ വാഹനവ്യൂഹം ഗതാഗതകുരുക്കില്‍പ്പെട്ടു.

കനത്ത മഴയെ തുടര്‍ന്നുണ്ടായ കുരുക്കില്‍ രണ്ട് മണിക്കൂറോളമാണ് കെറിയുടെ വാഹനവ്യൂഹം കിടന്നത്. ബംഗ്ലാദേശ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഡല്‍ഹിയില്‍ എത്തിയത്. അമേരിക്കന്‍ വാണിജ്യ സെക്രട്ടറി പ്രിറ്റ്സ്കറും ചര്‍ച്ചയില്‍ പങ്കെടുക്കും.

ഇന്ത്യ -അമേരിക്ക രണ്ടാംഘട്ട നയതന്ത്ര വാണിജ്യ ചര്‍ച്ചയില്‍ സാമ്പത്തിക സഹകരണവും വിസാ പ്രശ്നങ്ങളും പരിഗണനക്കെടുത്തേക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് കുമാര്‍ ദോവലുമായും ജോണ്‍ കെറി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയും പാകിസ്താനുമായുള്ള പ്രശ്നങ്ങളും ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. അടുത്ത വര്‍ഷം ജനുവരിയില്‍ അമേരിക്കയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാനിരിക്കെ നിലവിലെ സര്‍ക്കാരിന്റെ അവസാനവട്ട നടപടികള്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യവും ഈ സന്ദര്‍ശനത്തിനുണ്ട് . അതിനിടെ ഇന്നലെ വൈകിട്ടോടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്തില്‍ നിന്നും യാത്ര തിരിച്ച ജോണ്‍കെറിയുടെ വാഹനവ്യൂഹം കനത്ത മഴയെ തുര്‍ന്നാണ് നിരത്തില്‍ കുടുങ്ങിയത്. കെറിയോടൊപ്പം ഉണ്ടായിരുന്ന അമേരിക്കന്‍ മാധ്യമ പ്രവര്ത്തകരാണ് ഇക്കാര്യ റിപ്പോര്‍ട്ട് ചെയ്തത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News