തിരിച്ചടിക്കേണ്ടി വന്നാല്‍ ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ അനുമതിക്ക് കാത്തുനില്‍ക്കാറില്ലെന്ന് അമിത് ഷാ

Update: 2018-03-17 17:00 GMT
Editor : admin
തിരിച്ചടിക്കേണ്ടി വന്നാല്‍ ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ അനുമതിക്ക് കാത്തുനില്‍ക്കാറില്ലെന്ന് അമിത് ഷാ
Advertising

ഇന്ത്യന്‍ സൈന്യത്തെ പാക് സേന പ്രകോപിപ്പിക്കുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ അവര്‍ ഇപ്പോള്‍ അനുമതിക്ക് കാത്തുനില്‍ക്കാറില്ല

രാജ്യത്ത് നടക്കുന്ന മാറ്റങ്ങള്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും അതിന് കാരണം രാഹുല്‍ ഇറ്റാലിയന്‍ കണ്ണട വെച്ചതാണെന്നും ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. അവരുടെ ഭരണകാലത്തും ഞങ്ങളുടെ ഭരണകാലത്തും ഉള്ള വ്യത്യാസങ്ങളെ കുറിച്ച് രാഹുല്‍ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. രണ്ട് ഭരണകാലത്തും പാക് അതിര്‍ത്തിയില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. നിങ്ങളുടെ കണ്ണിലുള്ളത് ഇറ്റാലിയന്‍ കണ്ണടയായതിനാല്‍ നിങ്ങള്‍ക്ക് ആ വ്യത്യാസം മനസ്സിലാകുന്നില്ല. രാജ്യത്ത് എന്ത് മാറ്റങ്ങളാണ് ഉണ്ടാകുന്നത് എന്ന് നിങ്ങള്‍ക്ക് മനസ്സിലാകുകയുമില്ല -അമിത് ഷാ രാഹുലിനെതിരെ പറഞ്ഞു. അഹമ്മദാബാദില്‍ പുതിയ ഒരു ബസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സൈന്യത്തെ പാക് സേന പ്രകോപിപ്പിക്കുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ അവര്‍ ഇപ്പോള്‍ അനുമതിക്ക് കാത്തുനില്‍ക്കാറില്ല എന്ന് പറഞ്ഞാണ് യുപിഎ സര്‍ക്കാരിന്റെയും എന്‍ഡിഎ സര്‍ക്കാരിന്‍റെയും ഭരണകാലത്തെ പ്രധാന വ്യത്യാസം അമിത് ഷാ ചൂണ്ടി കാണിച്ചത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന പുതിയ പദ്ധതികളും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മോദിയുടെ നേതൃത്വത്തില്‍ നിലവിലെ ബിജെപി സര്‍ക്കാര്‍ രാജ്യത്ത് മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്. കര്‍ഷകര്‍ക്കും പിന്നാക്കക്കാര്‍ക്കും വേണ്ടി നിരവധി പദ്ധതികള്‍ നടപ്പിലാക്കി കഴിഞ്ഞു. ബുള്ളറ്റ് ട്രെയിന്‍ പോലുള്ള പദ്ധതികളുമായി ഞങ്ങള്‍ മുന്നോട്ടു പോകുകയാണ്. ഗുജറാത്തിനെ ക്ഷേമസംസ്ഥാനമാക്കി മാറ്റിയത് മോദിയാണ്. ഇനി രാജ്യത്തിനെ ആ തലത്തിലേക്ക് ഉയര്‍ത്താനാണ് അദ്ദേഹം ലക്ഷ്യം വെക്കുന്നത്. 2019 ആകുമ്പോഴേക്കും മോദിയുടെ നേതൃത്വത്തില്‍ ആ ലക്ഷ്യം നേടാനാണ് ഞങ്ങളുടെ ശ്രമം- ഷാ പറഞ്ഞു.

കാഴ്ചപ്പാടുകളും ചിന്തകളും പ്രകടിപ്പിക്കാനുള്ളതാണെന്ന് തന്നെയാണ് ബിജെപിയും വിശ്വസിക്കുന്നത്. കാഴ്ചപ്പാട് പ്രകടിപ്പിക്കുക എന്നാല്‍ എന്താണ് അര്‍ത്ഥം? ഞങ്ങള്‍ ബിജെപിക്കാര്‍ ഞങ്ങളുടെ കാഴ്ചപ്പാട് പ്രകടിപ്പിക്കുന്നതില്‍ വിശ്വസിക്കുന്നവരാണ്. നരേന്ദ്രമോദിയെ പോലെ സ്വാതന്ത്ര്യത്തിന് ശേഷം ഇങ്ങനെ വിമര്‍ശിക്കപ്പെടുന്ന മറ്റൊരു നേതാവുണ്ടോ?കഴിഞ്ഞ 10 വര്‍ഷമായി അദ്ദേഹം വിമര്‍ശിക്കപ്പെടുന്നു. ഞങ്ങളുടെ നേതാവിനെയോ സര്‍ക്കാരിനെയോ വിമര്‍ശിക്കുന്നതിനെതിരെ ഇതുവരെ ഞങ്ങള്‍‌ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ കാഴ്ചപ്പാട് പ്രകടിപ്പിക്കാന്‍ വേണ്ടി ആരെങ്കിലും രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയാണെങ്കില്‍ ബിജെപി പ്രവര്‍ത്തകര്‍ അത് ക്ഷമിച്ചെന്ന് വരില്ല. അത്തരം മുദ്രാവാക്യം വിളികള്‍ ആവിഷ്കാര സ്വാതന്ത്ര്യമായി കാണാന്‍ കഴിയില്ലെന്നും ജെഎന്‍യുവിലുണ്ടായ സംഭവ വികാസങ്ങളെ ചൂണ്ടികാണിച്ചു കൊണ്ട് അമിത് ഷാ പറഞ്ഞു.രാഹുല്‍ രാജ്യത്തിന്റെ ചരിത്രത്തെ കുറിച്ച് വായിച്ചറിയണം. കോടിക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ രാജ്യം വിഭജിക്കപ്പെടുന്നതിന് മുമ്പ് തങ്ങളുടെ ജീവന്‍ വരെ വെടിയാന്‍ തയ്യാറായി നില്‍ക്കുകയാണ്- അമിത് ഷാ വിശദീകരിച്ചു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും ഷാ വിമര്‍ശമുന്നയിച്ചു. മന്‍മോഹന്‍ സിംങ് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ ആരും അറിയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മോദി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ആയിരക്കണക്കിന് ജനങ്ങളാണ് ഓരോയിടത്തും അദ്ദേഹത്തെ കാണാനും കേള്‍ക്കാനുമായി വരുന്നത്- അമിതാ ഷ് മോദിയെ വീണ്ടും പുകഴ്ത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News