നീറ്റ്: കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് സുപ്രിം കോടതി സ്റ്റേ ചെയ്യില്ല
Update: 2018-03-26 06:06 GMT
സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ പ്രവേശന പരീക്ഷയുമായി മുന്നോട്ട് പോകാം.
മെഡിക്കല്‍ പ്രവേശത്തിനുള്ള അഖിലേന്ത്യ പ്രവേശ പരീക്ഷയായ നീറ്റില്‍, സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ പ്രവേശന പരീക്ഷയുമായി മുന്നോട്ട് പോകാം. കേന്ദ്രസര്‍ക്കാര്‍ നീറ്റ് റദ്ദാക്കിയിട്ടില്ലെന്നും, ഇളവുകള്‍ മാത്രമാണ് നല്‍കിയതെന്നും കോടതി പറഞ്ഞു. ഹരജിക്കാര്‍ക്ക് ജൂലൈയില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനെ സമീപിക്കാമെന്നും, ഈ ഘട്ടത്തില്‍ ഓര്‍ഡിനന്‍സില്‍ ഇടപെടുന്ന ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും ജസ്റ്റിസ് പിസി പന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.