മോദിക്ക് പാര്‍ലമെന്‍റിനെ ഭയം, ഗുജറാത്തില്‍ തിരിച്ചടി പേടിച്ച് സമ്മേളനം വൈകിപ്പിക്കുന്നു: സോണിയ

Update: 2018-04-06 05:59 GMT
Editor : Sithara
മോദിക്ക് പാര്‍ലമെന്‍റിനെ ഭയം, ഗുജറാത്തില്‍ തിരിച്ചടി പേടിച്ച് സമ്മേളനം വൈകിപ്പിക്കുന്നു: സോണിയ
Advertising

പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനം വൈകിപ്പിക്കുന്നതിനെതിരെയാണ് സോണിയയുടെ വിമര്‍ശം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. മോദിക്ക് പാര്‍ലമെന്‍റിനെ നേരിടാന്‍ ഭയമാണ്. പക്ഷേ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ കഴിയില്ലെന്ന് സോണിയാ ഗാന്ധി ഓര്‍മിപ്പിച്ചു. പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനം വൈകിപ്പിക്കുന്നതിനെതിരെയാണ് സോണിയയുടെ വിമര്‍ശം.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സമ്മേളനം നീട്ടികൊണ്ടുപോവുന്നതെന്ന് സോണിയ ആരോപിച്ചു. പാര്‍ലമെന്‍റില്‍ ഉയരുന്ന ചോദ്യങ്ങള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതികൂലമായി ബാധിക്കുമെന്ന് മോദിക്ക് ഭയമുണ്ട്. ശീതകാല സമ്മേളനം വൈകിപ്പിച്ച് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ മോദി നടത്തുന്ന നീക്കം ഇന്ത്യന്‍ ജനാധിപത്യത്തിന് കളങ്കമാണ്. ജിഎസ്ടിയെന്ന അപകടം നടപ്പാക്കുന്നതിന് അര്‍ധരാത്രി പാര്‍ലമെന്‍റ് വിളിച്ച മോദിക്ക് സമ്മേളനത്തെ നേരിടാന്‍ ഭയമാണെന്നും സോണിയ വിമര്‍ശിച്ചു.

സാധാരണ നവംബര്‍ മാസത്തിലെ ആദ്യ ആഴ്ചയില്‍ തുടങ്ങി നാല ആഴ്ചയോളമാണ് ശീതകാലസമ്മേളനം ചേരാറുള്ളത്. സമ്മേളനം മനപൂര്‍വ്വം വൈകിപ്പിച്ചതല്ലെന്നും വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ തിയ്യതി പുനക്രമീകരിച്ചതാണെന്നും അരുണ്‍ ജെയ്‍റ്റ്‍ലി മറുപടി നല്‍കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News