ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31വരെ നീട്ടി

Update: 2018-04-18 05:52 GMT
Editor : admin
ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31വരെ നീട്ടി
Advertising

മൊബൈല്‍ ഫോണുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി ആറ് തന്നെയായി തുടരും. ആധാറുമായി വിവിധ പദ്ധതികളെയും സേവനങ്ങളെയും ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജികള്‍

ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കല്‍ സമയ പരിധി മാര്‍ച്ച് 31 വരെ നീട്ടി. ആധാര്‍ ബാങ്ക് അക്കൌണ്ടുമായും സര്‍ക്കാര്‍ പദ്ധതികളുമായും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്. നിലവില്‍ ആധാര്‍ എടുക്കാത്തവര്‍ക്കാണ് കാലാവധി നീട്ടി നല്‍കുക. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം മൊബൈല്‍ നന്പറുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടുന്നത് കോടതി ഉത്തരവില്ലാതെ സാധ്യമാകില്ലെന്നും അറ്റോര്‍ ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു.

ആധാര്‍ കേസില്‍ ഇടക്കാല ഉത്തരവിനായി ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി

Tags:    

Writer - admin

contributor

Editor - admin

contributor

Similar News