രാജ്യസഭയില്‍ പ്രധാനമന്ത്രി ഇല്ലാതെ ചര്‍ച്ചക്ക് തയ്യാറല്ലെന്ന് പ്രതിപക്ഷം

Update: 2018-04-21 00:48 GMT
Editor : Sithara
രാജ്യസഭയില്‍ പ്രധാനമന്ത്രി ഇല്ലാതെ ചര്‍ച്ചക്ക് തയ്യാറല്ലെന്ന് പ്രതിപക്ഷം
Advertising

നോട്ട് നിരോധ വിഷയത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും.

നോട്ട് നിരോധ വിഷയത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. രാജ്യസഭയില്‍ പ്രധാനമന്ത്രിയില്ലാതെ ചര്‍ച്ചക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിനുള്ള അനുവാദത്തിന് പുറമെ ലോകസഭയിലും പ്രധാനമന്ത്രിയുടെ പ്രതികരണം പ്രതിപക്ഷം ആവശ്യപ്പെടും.

രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഇന്നലെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നോട്ട് നിരോധ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി മറുപടി പറയാന്‍ നിര്‍ബന്ധിതനായ അവസ്ഥയാണ് ഇപ്പോഴുള്ളത്. എന്നാല്‍‌ പഞ്ചാബിലെ ഭത്തിന്‍ഡയിലും ഹൈദരാബാദിലും പ്രധാനമന്ത്രിക്ക് ഇന്ന് നേരത്തെ നിശ്ചയിച്ച പരിപാടികളുണ്ട്. അതുകൊണ്ട് തന്നെ സഭയിലെത്താന്‍ ഇടയില്ല. എന്നാല്‍ മുഴുവന്‍ സമയം പ്രധാനമന്ത്രി സഭിയിലിരിക്കാതെ ചര്‍ച്ചക്ക് തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം.

ഇതിന് പുറമെ നോട്ടുകള്‍ മാറ്റി കൊടിക്കാനുള്ള സമയ പരിധി സര്‍ക്കാര്‍ ഇന്നലെ രാത്രി തന്നെ അവസാനിപ്പിച്ചതോടെ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം കൂടുതല്‍ രൂക്ഷമാകുമെന്ന് ഉറപ്പാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News