മോദിയുടെ നാല് രാഷ്ട്രങ്ങളിലെ സന്ദര്‍ശന പരമ്പരക്ക് ഇന്ന് തുടക്കം
ജര്‍മ്മനി, സ്പെയിന്‍,റഷ്യ,ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളിലാണ് സന്ദര്‍ശനം
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നാല് രാഷ്ട്രങ്ങളിലെ സന്ദര്‍ശന പരമ്പരക്ക് ഇന്ന് തുടക്കം. ജര്‍മ്മനി, സ്പെയിന്‍,റഷ്യ,ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളിലാണ് സന്ദര്‍ശനം. തീവ്രവാദ വിരുദ്ധ നീക്കങ്ങളിലെ സഹകരണം, കൂടുതല്‍ വിദേശ നിക്ഷേപം എന്നിവയാണ് സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ട. റഷ്യയുമായി പ്രതിരോധ രംഗത്തെ സഹകരണവും ചര്‍ച്ചയാകും.
6 ദിവസം നീണ്ട് നില്‍ക്കുന്നതാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരമ്പര. ജര്‍മ്മനിയില്‍ നിന്നാണ് തുടക്കം. ജര്‍മന്‍ തലസ്ഥാന മായ ബെര്‍ലിന് സമീപം മെസ് ബര്‍ഗില്‍ ഇന്നത്തുന്ന മോദി ജര്‍മന്‍ ചാന്‍സിലര്‍ ഏഞ്ചല മെര്‍ക്കലുമായി ഹ്രസ്വ ചര്‍ച്ച നടത്തും. നാളെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച. ശേഷം ഇന്ത്യാ-ജര്‍മ്മനി ബിസിനസ്സ് മീറ്റിലും ഇരുവരും പങ്കെടുക്കും. പിന്നീട് ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നാളെ തന്നെ പ്രധാന മന്ത്രി സ്പെയിനിലേക്ക് തിരിക്കും. നാളെ സ്പെയിന്‍ രാജാവ് ഫിലിപ് ആറാമനുമായും മറ്റന്നാള്‍ പ്രസിഡന്റ് മരിയാനോ റജോ യുമായും ചര്‍ച്ച നടത്തും. സാന്പത്തിക സഹകരണം, തീവ്രവാദ ഭീഷണിയെ ചെറുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. ജൂണ്‍ 1 മുതല്‍ 2 വരെ യാണ് റഷ്യാസന്ദര്‍ശനം റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ വിവിധ രാജ്യങ്ങളെ ബന്ധിപ്പിച്ച് കടന്ന് പോകുന്ന ചൈനയുടെ വ്യാവസായിക ഇടനാഴി പ്പറ്റിയും പ്രധിരോത രംഗത്തെ സഹകരണത്തെ കുറിച്ചും ചര്‍ച്ചയുണ്ടായേക്കും. ജൂണ്‍ 3 ന് ഫ്രാന്‍സിലെത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.