യുദ്ധമല്ല, സമാധാനമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്ന് നവാസ് ശരീഫ്

Update: 2018-04-22 05:50 GMT
യുദ്ധമല്ല, സമാധാനമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്ന് നവാസ് ശരീഫ്
Advertising

ചര്‍ച്ചകള്‍ക്ക് പാകിസ്താന്‍ തയ്യാറാണ്.

ഉറി ഭീകരാക്രമണത്തിലെ പങ്ക് നിഷേധിച്ച് പാകിസ്താന്‍. ഒരു തരത്തിലുള്ള അന്വേഷണവും നടത്താതെയാണ് ഈ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്താനാണെന്ന് ഇന്ത്യ പറയുന്നതെന്ന് പാക് പ്രധാനമന്ത്രി നവാസ് ശെരീഫ് പറഞ്ഞു. പാകിസ്താന്‍ യുദ്ധമല്ല സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ കശ്മീര്‍ പ്രശ്നം പരിഹരിക്കാതെ സമാധാനം സാധ്യമാകില്ലെന്നും പാക് പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തില്‍ നവാസ് ശരീഫ് പറഞ്ഞു.

കശ്മീരില്‍ സൈന്യം കൊലപ്പെടുത്തിയ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍റര്‍ ബുര്‍ഹാന്‍ വാനിയെ പ്രശംസിച്ച് കൊണ്ടാണ് നവാസ് ശരീഫ് പാക് പാര്‍ലമെന്‍റില്‍ സംസാരം തുടങ്ങിയത്. പാകിസ്താന്‍ സമാധാനം ആഗ്രഹിക്കുന്നു. എന്നാല്‍ അത്തരം ശ്രമങ്ങള്‍ക്ക് ഇന്ത്യയാണ് തടസ്സം നില്‍ക്കുന്നതെന്നതെന്ന് പാക് പ്രധാനമന്ത്രി ആരോപിച്ചു.

ഐക്യരാഷ്ട്രസഭ പ്രമേയത്തിനനുസരിച്ച് കശ്മീര്‍ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ചൂണ്ടിക്കാട്ടിയ നവാസ്, കശ്മീരില്‍ പ്രതിഷേധക്കാരെ ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്ന് കുറ്റപ്പെടുത്തി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏത് പ്രതിസന്ധിയെയും നേരിടാന്‍ പാകിസ്താന്‍ സജ്ജമാണെന്നും ശരീഫ് പാക് പാര്‍ലമെന്‍റില്‍ വ്യക്തമാക്കി.

Tags:    

Similar News