ബംഗളൂരുവില്‍ പെണ്‍കുട്ടിയെ ബൈക്ക് യാത്രികര്‍ അപമാനിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
സംഭവം നടന്നത് ഡിസംബര്‍ 31ന് രാത്രി. സ്ത്രീകള്‍ക്കു നേരെ നടന്ന കൂട്ട അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തായിരുന്നു
ബംഗളൂരുവില്‍ പുതുവത്സര ദിന രാത്രിയില്‍ കാല്‍നടയാത്രക്കാരിയായ പെണ്‍കുട്ടിയെ ബൈക്ക് യാത്രികര്‍ അപമാനിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തായി.. പുതുവത്സര [ ആഘോഷത്തിനിടെ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ സംഭവം..
പുതുവത്സരാഘോഷങ്ങൾക്കിടെ ബംഗലൂരുവില്‍ സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമങ്ങൾക്കെതിരെ ദേശീയ തലത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നുവരുന്നതിനിടെയാണ് വീണ്ടും ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്തു വന്നത്.. കമ്മനഹള്ളി റോഡിലെ ഒരു വീട്ടിൽ സഥാപിച്ച കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഓട്ടോയിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന യുവതിയെ ബൈക്ക് യാത്രികര്‍ കയറിപ്പിടിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്.
എതിർക്കുന്ന യുവതിയെ സ്കൂട്ടറിലിരിക്കുന്ന സുഹൃത്തിനടുത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നത് ദൃശ്യത്തിലുണ്ട്. യുവതി ഒച്ചവെച്ചിട്ടും ആരും സഹായത്തിനെത്തിയില്ല. അവസാനം യുവതി ശക്തമായി പ്രതികരിച്ചപ്പോള്‍ അക്രമികള്‍ സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. ശക്തമായ തെളിവ് ലഭിച്ചെന്നും കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയതായും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്താക്കി. പുതുവത്സര ആഘോഷത്തിനിടെ ബംഗളൂരു എംജി റോഡില്‍ 1500ഓളം പോലീസുകാരുടെ സാന്നിധ്യത്തില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടന്നിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.