യു.പിയിൽ 17 ഒ.ബി.സി വിഭാഗങ്ങള്‍ പട്ടികജാതിയില്‍

Update: 2018-04-23 11:47 GMT
Editor : Ubaid
യു.പിയിൽ 17 ഒ.ബി.സി വിഭാഗങ്ങള്‍ പട്ടികജാതിയില്‍
Advertising

17 ഒ.ബി.സി വിഭാഗങ്ങള്‍ക്ക് പട്ടികജാതി വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് 2005ല്‍ മുലായം സര്‍ക്കാര്‍ ഉത്തര് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു

പതിനേഴ് ഒ.ബി.സി വിഭാഗങ്ങളെക്കൂടി പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കി. വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇതിന് അംഗീകാരം നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി അയച്ചിരിക്കുകയാണ്. വരുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് യു.പി സര്‍ക്കാരിന്റെ നീക്കം.

ഈ 17 ഒ.ബി.സി വിഭാഗങ്ങള്‍ക്ക് പട്ടികജാതി വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് 2005ല്‍ മുലായം സര്‍ക്കാര്‍ ഉത്തര് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും മരവിപ്പിക്കുകയും ചെയ്തു. ഉത്തര്‍ പ്രദേശില്‍ അടുത്ത വര്‍ഷം ആദ്യപകുതിയിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News