ജസ്റ്റിസ് കര്‍ണന്‍ ജയില്‍ മോചിതനായി

Update: 2018-04-26 09:06 GMT
Editor : Jaisy
ജസ്റ്റിസ് കര്‍ണന്‍ ജയില്‍ മോചിതനായി
Advertising

ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് ആരോപിച്ച കര്‍ണന്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് കര്‍ണനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി കേസെടുത്തത്

കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട റിട്ട. ജസ്റ്റിസ് കര്‍ണന്‍ ജയില്‍ മോചിതനായി. ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് ആരോപിച്ച കര്‍ണന്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് കര്‍ണനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി കേസെടുത്തത്. വിധിക്ക് ശേഷം 1 മാസത്തിലേറെ ഒളിവില്‍ കഴിഞ്ഞശേഷമാണ് കര്‍ണനെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ദളിതനായ തന്നെ മറ്റ് ജഡ്ജിമാര്‍ വേട്ടയാടുകയാണെന്ന് ആരോപിച്ച് പ്രസ്താവനകള്‍ നടത്തുകയും തന്നെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് റദ്ദാക്കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് കര്‍ണന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. അതിന്ശേഷം സുപ്രീംകോടതിയിലേതടക്കം ജഡ്ജിമാര്‍ അഴിമതിക്കാരാണെന്നും ഇവര്‍ക്കെതിര അന്വേഷണം നടത്തണമെന്നുമാവശ്യയപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതു കര്‍ണന്‍. ഇതിനിടെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ചാര്‍ജജെടുത്ത കര്‍ണനെ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കിയ സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് കേസെടുക്കുകയും ചെയ്തു.

കര്‍ണന്റെ മാനസിക നില പരിശോധിക്കണമെന്ന് നിര്‍ദേശിച്ച 7 സുപ്രീംകോടതി ജഡ്ജിമാരുടെ മാനസിക നില പരിശോധിക്കണമെന്ന് കര്‍ണന് ഉത്തരവിടുകയും ചെയ്തു. ഒടുവില്‍ 6 മാസത്ത തടവിന് ശിക്ഷിച്ചുള്ള സുപ്രീംകോടതി ഉത്തരവ് വന്നതോടെ ഒളിവില്‍ പോയ കര്‍ണനെ ഒരുമാസത്തിനുശേഷമാണ് കോയമ്പത്തൂരിനടുത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലടച്ച കര്‍ണന് ജാമ്യം പോലും കോടതി അനുവദിച്ചില്ല. സര്‍വ്വീസിലിരിക്കെ ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യത്തെ ഹൈക്കോടതി ജഡ്ജിയായ കര്‍ണന്‍ ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു ഔദ്യോഗികജീവിതത്തില്‍ നിന്ന് വിരമിച്ചത്. ‌

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News