സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതി ദലിതരുടെ ജീവിത നിലവാരം ഉയര്‍ത്തും: മോദി
പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങളില്‍ സ്വയം സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങളില്‍ സ്വയം സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശിലെ നോയിഡയിലായിരുന്നു ഉദ്ഘാടനം. 10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ബാങ്ക് വായ്പ അനുവദിക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ വൈബ്സൈറ്റ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി പദ്ധതിയുടെ ഭാഗമായി മുദ്ര യോജന സ്കീമിന്റെ കീഴില്‍ 5,100 ഇ - റിക്ഷകളും വിതരണം ചെയ്തു. ജോലി തേടുന്നവരെ ജോലി സൃഷ്ടിക്കുന്നവരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദലിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ജീവിത നിലവാരം ഉയര്‍ത്താന്‍ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.