ആംബുലന്‍സ് എത്തിയില്ല, ആദിവാസി യുവതി ട്രാക്ടറില്‍ പ്രസവിച്ചു

Update: 2018-04-28 13:06 GMT
Editor : Jaisy
ആംബുലന്‍സ് എത്തിയില്ല, ആദിവാസി യുവതി ട്രാക്ടറില്‍ പ്രസവിച്ചു
Advertising

തെക്കന്‍ ഒഡിഷയിലെ നാപരംഗ്പൂര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്

സമയത്തിന് ആശുപത്രിയില്‍ പോകാന്‍ ആംബുലന്‍സ് എത്താത്തത് മൂലം ആദിവാസി യുവതി ട്രാക്ടറില്‍ പ്രസവിച്ചു. തെക്കന്‍ ഒഡിഷയിലെ നാപരംഗ്പൂര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. തിപാപനി ഗ്രാമത്തിലുള്ള യുവതിയാണ് ട്രാക്ടറില്‍ കുഞ്ഞിന് ജന്‍മം നല്‍കിയത്. യുവതിക്ക് പ്രസവ വേദന വന്നപ്പോള്‍ ജനനി സുരക്ഷാ യോജന പദ്ധതി പ്രകാരമുള്ള ആംബുലന്‍സ് വിളിച്ചെങ്കിലും സഞാരയോഗ്യമായ റോഡില്ലാത്തതു മൂലം കൃത്യസമയത്ത് എത്തിയില്ല. ഒടുവില്‍ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ട്രാക്ടര്‍ ട്രോളിയെ ആശ്രയിച്ചു. യാത്രാമധ്യേ യുവതി പ്രസവിക്കുകയും ചെയ്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News