റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കാനുള്ള സര്‍ക്കാര്‍ നീക്കം ശരിയല്ല: തസ്‍ലിമ

Update: 2018-04-29 20:47 GMT
Editor : Sithara
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കാനുള്ള സര്‍ക്കാര്‍ നീക്കം ശരിയല്ല: തസ്‍ലിമ
Advertising

സ്വന്തം രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് അഭയം നല്‍കിയ പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്ന് എഴുത്തുകാരി തസ്‍ലിമ നസ്റിന്‍

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ശരിയല്ലെന്ന് എഴുത്തുകാരി തസ്‍ലിമ നസ്റിന്‍. സര്‍ക്കാര്‍ ഈ നിലപാട് തിരുത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് അഭയം നല്‍കിയ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ലോകത്ത് ആരും നിയമവരുദ്ധമായി താമസിക്കുന്നില്ലെന്നും തസ്‍ലിമ നസ്റിന്‍ പറഞ്ഞു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറായ ബംഗ്ലാദേശ് സര്‍ക്കാരിനെ അവര്‍ പ്രശംസിച്ചു.

Full View

റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ നിയമവിരുദ്ധ കുടിയേറ്റക്കരാണെന്നും അവര്‍ക്ക് ഭീകര ബന്ധമുണ്ടെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ തസ്‍ലിമ നസ്റിന്‍ തള്ളിക്കളഞ്ഞു. റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ എന്തുകൊണ്ട് മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്യുന്നുവെന്ന കാര്യമാണ് പരിശോധിക്കേണ്ടതെന്നും നിലവില്‍ സ്വീകരിക്കുന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ തിരുത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അഭയാര്‍ത്ഥിത്വത്തിലേക്ക് തന്നെ തള്ളിവിട്ട ബംഗ്ലാദേശ് സര്‍ക്കാര്‍ റോഹിങ്ക്യന്‍ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് ശ്ലാഘനീയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News