ഏ ദില്‍ ഹെ മുഷ്‌കിലിന്റെ റിലീസിന് കേന്ദ്ര സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണ; രാജ്‌നാഥ് സിംഗ്

Update: 2018-04-30 04:41 GMT
Editor : Ubaid
ഏ ദില്‍ ഹെ മുഷ്‌കിലിന്റെ റിലീസിന് കേന്ദ്ര സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണ; രാജ്‌നാഥ് സിംഗ്
Advertising

ഉറി ഭീകരാക്രമണത്തിന്റെ സാഹചര്യത്തില്‍ പാക് താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ഭീഷണി

കരണ്‍ ജോഹറിന്റെ ഏ ദില്‍ ഹെ മുഷ്‌കിലിന്റെ റിലീസിന് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് ആഭ്യന്തമന്ത്രി രാജ്‌നാഥ് സിംഗ്. ചിത്രത്തിന്റെ നിര്‍മാതാവ് മഹേഷ് ഭട്ട് മന്ത്രിയുമായി നടത്തിയ കൂടികാഴ്ചയിലാണ് അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തത്. ത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് രാജ്‌നാഥ് സിംഗുമായുള്ള കൂടി കാഴ്ചയ്ക്ക് ശേഷം മുകേഷ് ഭട്ട് പറഞ്ഞു.

ഉറി ഭീകരാക്രമണത്തിന്റെ സാഹചര്യത്തില്‍ പാക് താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ഭീഷണി. ഏ ദില്‍ ഹെ മുഷ്‌കിലില്‍ പാക് താരം ഫവദ് ഖാന്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അക്രമം ഭയന്ന് മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലെ തിയ്യറ്ററുടമകള്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ വിസമ്മതിച്ചിരിക്കുകയാണ്.

പാക് താരങ്ങളെ ഇനി തന്റെ സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്ന് ഏ ദില്‍ ഹെ മുഷ്‌കിലിന്റെ സംവിധായകന്‍ കരണ്‍ ജോഹര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്തിനാണ് പ്രഥമ പരിഗണനയെന്നും ഇന്ത്യപാക് ബന്ധം വഷളാകുന്നതിന് മുമ്പെടുത്ത ചിത്രമാണ് ‘യെ ദില്‍ ഹെ മുഷ്‌കി’ലെന്നും ചിത്രത്തിന്റെ പ്രദര്‍ശനം തടയരുതെന്നും കരണ്‍ ജോഹര്‍ അഭ്യര്‍ഥിച്ചു.

Full View

ദീപാവലിക്കാണ് ഏ ദില്‍ ഹെ മുഷ്‌കില്‍ പുറത്തിറങ്ങുന്നത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഐശ്വര്യ റായ്, രണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ, ഫവദ് ഖാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News