രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മതേതരസ്ഥാനാര്‍ത്ഥിക്കായി നവീന്‍ പട്നായിക് - യെച്ചൂരി ചര്‍ച്ച
രാഷ്ട്രപ്രതി തിരഞ്ഞെടുപ്പില്‍ ഒരു പൊതു മതേതര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിന് പിന്തുണതേടിയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട് നായിക്കുമായി കൂടിക്കാഴ്ച്ച നടത്തിയത്.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മതേതര സ്ഥാനാര്‍ത്ഥിക്കായി സിപിഎം ചര്‍ച്ചകള്‍ ആരംഭിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട് നായിക്കുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചര്‍ച്ചകള്‍ നടത്തി. ചര്‍ച്ച ഗുണകരമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
രാഷ്ട്രപ്രതി തിരഞ്ഞെടുപ്പില്‍ ഒരു പൊതു മതേതര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിന് പിന്തുണതേടിയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട് നായിക്കുമായി കൂടിക്കാഴ്ച്ച നടത്തിയത്. രാഷ്ട്രപതിയായി മതേതരസ്ഥാനാര്‍ത്ഥി വേരണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടത്തിയതെന്നും ചര്‍ച്ച ഗുണകരമായിരുന്നെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
പേരുകള്‍ ഒന്നും ചര്‍ച്ചയില്‍ പരിഗണിച്ചിട്ടില്ലെന്നും ജെ.ഡി.എസ്, ജെ.ഡി.യു, ആര്‍ജെ.ഡി, എന്‍.സി.പി എന്നീ പാര്‍ട്ടികളുമായും ഇക്കാര്യം ചര്‍ച്ചചെയ്തതായി യെച്ചൂരി വ്യക്തമാക്കി. സമവായസ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലും സമാന്തരമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. നേരത്തെ രാഹുല്‍ ഗാന്ധി അഖിലേഷ് യാദവുമായും സോണിയ ഗാന്ധി നിതീഷ് കുമാര്‍, ശരത് പവാര്‍, മുലായം സിങ് യാദവ് എന്നിവരുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. ജൂലൈ 25 നാണ് നിലവിലെ പ്രസിഡന്‍റിന്‍റെ കാലാവധി കഴിയുന്നത്.