അര്‍ണബ് ഗോസ്വാമിയുടെ പുതിയ ടിവി ചാനല്‍ റിപ്പബ്ലിക് ലൈവില്‍, ആദ്യ വെടി ലാലുവിനെതിരെ

Update: 2018-05-02 07:08 GMT
Editor : Ubaid
അര്‍ണബ് ഗോസ്വാമിയുടെ പുതിയ ടിവി ചാനല്‍ റിപ്പബ്ലിക് ലൈവില്‍, ആദ്യ വെടി ലാലുവിനെതിരെ
Advertising

ജയിലില്‍ കഴിയുന്ന ഷഹാബുദ്ദീന്‍ ലാലുവിനോട് സംസാരിക്കുന്ന ഓഡിയോ ആണ് റിപ്പബ്ലികിന്റെ ബിഗ് ബ്രേക്കിങ്

ചാനലായ ടൈംസ് നൗ വിട്ട് ആറുമാസങ്ങള്‍ക്കുശേഷം പുതിയ ചാനലുമായി അര്‍ണബ് ഗോസ്വാമി. അര്‍ണബ് ഗോസ്വാമിയുടെ പുതിയ ടിവി ചാനല്‍ റിപ്പബ്ലിക് ഇന്ന് രാവിലെ മുതല്‍ ലൈവായി. അര്‍ണാബ് ഗോസ്വാമിയുടെ ആമുഖ പ്രഭാഷണത്തോടെയാണ് ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പുതിയ ചാനല്‍ തുടങ്ങുന്നതിന്റെ നാള്‍വഴികളും ചാനല്‍ തുടങ്ങാനുള്ള കാരണങ്ങളും അര്‍ണാബ് ഗോസ്വാമി ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. സത്യവിരുദ്ധമായ ലീഗല്‍ നോട്ടീസാണ് എനിക്കെതിരെ വന്നത്. അപ്പോഴും നിങ്ങളെനിക്ക് പിന്തുണ തന്നു. നിങ്ങളുടെ ഈ പിന്തുണയില്‍ ഞാന്‍ ഭാഗ്യവാനാണ്. ഈ ലക്ഷ്യം നേടാന്‍ ലോകം മുഴുവന്‍ എനിക്കൊപ്പം നിന്നു. എം.പിയും മാഫിയാ ഡോണുമായ, ജയിലില്‍ കഴിയുന്ന ഷഹാബുദ്ദീന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനുള്ള വ്യക്തമാക്കുന്ന ടേപ്പ് പുറത്തുവിട്ടുകൊണ്ടാണ് അര്‍ണബ് തന്റെ വരവറിയിച്ചത്.

ജയിലില്‍ കഴിയുന്ന ഷഹാബുദ്ദീന്‍ ലാലുവിനോട് സംസാരിക്കുന്ന ഓഡിയോ ആണ് റിപ്പബ്ലികിന്റെ ബിഗ് ബ്രേക്കിങ്. 45 ക്രിമിനല്‍ കേസുകളുള്ള ഷഹാബുദ്ദീന്‍ ജയില്‍വാസത്തിനിടെ അധികാരത്തിലിരിക്കുന്ന നേതാവായ ലാലുവുമായി ഫോണ്‍ ബന്ധം പുലര്‍ത്തുന്നു എന്ന ഗുരുതരമായ ആരോപണമാണ് റിപ്പബ്ലിക് ഉന്നയിക്കുന്നത്. സിവാനിലെ പൊലീസ് വെടിവെപ്പിനെപ്പറ്റിയും ഷഹാബുദ്ദീന്‍ സംസാരിക്കുന്നതായും ലാലുവിന് നിര്‍ദേശങ്ങള്‍ നല്‍കുന്നതായും റിപ്പബ്ലിക് അവകാശപ്പെടുന്നു. ബീഹാറില്‍ നിലനില്‍ക്കുന്ന മദ്യനിരോധനത്തെ കൈക്കൂലി കൊടുത്ത് നേരിടുമെന്നും ഷഹാബുദ്ദീന്‍ പറഞ്ഞ ടേപ്പുകളും റിപ്പബ്ലിക് പുറത്തുവിട്ടു.

Republic of Arnab has exposed how Lalu is taking instructions from Dreaded criminal Shahbuddin.Will Nitish act ?

— Sushil Kumar Modi (@SushilModi) May 6, 2017

Congrats and best wishes to Sh Arnab Goswami and his team on the occasion of launch of #Republic TV.

— M Venkaiah Naidu (@MVenkaiahNaidu) May 6, 2017

കശ്മീരിലെ വിഘടനവാദികള്‍ക്ക് പാകിസ്താന്‍ ഐഎസ്‌ഐയില്‍ നിന്നും കാര്യമായ ഫണ്ട് വരുന്നുണ്ടെന്നും കശ്മീരിലെ യുവാക്കളെ തീവ്രവാദികളാക്കുന്നതില്‍ പാകിസ്താനും വിഘടനവാദികളും തമ്മിലുള്ള ബന്ധം വ്യക്തമാണെന്നും ചാനല്‍ നടത്തിയ അന്വേഷണം വെളിപ്പെടുത്തുവെന്നും റിപ്പബ്ലിക് അവകാശപ്പെടുന്നു. രാഹുല്‍ ശിവശങ്കര്‍, നവികാ കുമാര്‍ എന്നിവര്‍ അവതരിപ്പിച്ച ബുള്ളറ്റിന്‍ കശ്മീരില്‍ ഹുറീയത് നിരോധിക്കാന്‍ ആവശ്യപ്പെട്ടു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News