ബ്രിക്സ് സമ്മേളത്തിനായി മോദി ഇന്ന് ചൈനയിലേക്ക്

Update: 2018-05-02 20:54 GMT
Editor : Jaisy
ബ്രിക്സ് സമ്മേളത്തിനായി മോദി ഇന്ന് ചൈനയിലേക്ക്
Advertising

കേന്ദ്രമന്ത്രിസഭ പുനസംഘടനക്ക് ശേഷമായിരിക്കും മോദി യാത്ര തിരിക്കുക

ബ്രിക്സ് സമ്മേളത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. കേന്ദ്രമന്ത്രിസഭ പുനസംഘടനക്ക് ശേഷമായിരിക്കും മോദി യാത്ര തിരിക്കുക. ദോക് ലാം വിഷയത്തില്‍ ഇരു രാജ്യങ്ങളും സമവായത്തിലെത്തിയ ശേഷമുള്ള മോദി - ഷിജിന്‍പിങ് കൂടിക്കാഴ്ചയാണ് സന്ദര്‍ശന പരിപാടികളില്‍ ശ്രദ്ധേയം

70 ദിവസം നീണ്ട് നിന്ന ദോക് ലാം സംഘര്‍ഷം ഇന്ത്യ - ചൈന ബന്ധത്തിലുണ്ടാക്കിയ അസ്വാരസ്യങ്ങള്‍ക്ക് ശേഷമുള്ള പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് രാജ്യം നോക്കിക്കാണുന്നത്. ബ്രിക്സ് സമ്മേളനത്തിനിടെ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡണ്ട് ഷിജിന്‍പിങും കൂടിക്കാഴ്ച നടത്തിയേക്കും. കൂടിക്കാഴ്ചക്കുള്ള സാധ്യത ഉണ്ടായേക്കുമെന്ന് വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ബ്രിക്സ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി ഭീകരവാദം തന്നെയായിരിക്കും മുഖ്യവിഷയമായി ചര്‍ച്ചയില്‍ ഉയര്‍ത്തുക. പാകിസ്താന്റെ ഭീകരവാദ വിരുദ്ധ നിലപാടിനെ ഇന്ത്യ സമ്മേനത്തില്‍ ചോദ്യം ചെയ്യും. ഭീകരവാദത്തെ പ്രോത്സാഹിക്കുന്ന സാമ്പത്തിക സഹായം, ആയുധ വിതരണം, പരിശീലനം, രാഷ്ട്രീയ പിന്തുണ എന്നിവ ഇല്ലാതാക്കാനുള്ള ആഗോള നടപടി സ്വീകരിക്കണമെന്ന് സമ്മേളനത്തില്‍ ഇന്ത്യ ആശ്യപ്പെടും. സമ്മേളനത്തില്‍ ഇന്ത്യ പാകിസ്താന്റെ ഭീകരവാദ വിരുദ്ധ നിലപാട് ഉയര്‍ത്തുന്നത് അവസരോചിതമല്ലെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. ബ്രിക്സ് സമ്മേളന ശേഷം മ്യാന്‍മറും സന്ദര്‍ശിച്ച് വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി തിരിച്ചെത്തുക.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News