കാന്‍സറിന് അടക്കമുള്ള 56 ഇനം മരുന്നുകളുടെ വില കുറയും

Update: 2018-05-04 22:26 GMT
Editor : admin
കാന്‍സറിന് അടക്കമുള്ള 56 ഇനം മരുന്നുകളുടെ വില കുറയും
Advertising

കാന്‍സര്‍, പ്രമേഹം, അണുബാധ, രക്തസമ്മര്‍ദം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് കുറയുക.

കാന്‍സറിന് അടക്കമുള്ള 56 ഇനം അവശ്യമരുന്നുകളുടെ വില കുറയും. കാന്‍സര്‍, പ്രമേഹം, അണുബാധ, രക്തസമ്മര്‍ദം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് കുറയുക. ശരാശരി 25 ശതമാനമായിരിക്കും വിലയില്‍ കുറവ് വരിക. ഡ്രഗ് പ്രൈസിങ് കണ്‍ട്രോളിങ് മെക്കാനിസം വഴി മരുന്നുകളുടെ വില സര്‍ക്കാര്‍ തീരുമാനിക്കും. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അഥോറിറ്റി(എന്‍പിപിഎ)യുടെ പുതിയ നോട്ടിഫിക്കേഷന്‍ അനുസരിച്ച് ആബോട്ട് ഹെല്‍ത്ത് കെയര്‍, സിപ്ല, ലൂപിന്‍, അലെംബിക്, ആല്‍കെം ലബോറട്ടറീസ്, നോവാര്‍ട്ടിസ്, ബയോകോണ്‍, ഇന്റാസ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹെറ്റെറോ ഹെല്‍ത്ത് കെയര്‍, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളുടെ ഉത്പന്നങ്ങള്‍ വിലനിയന്ത്രണത്തില്‍ ഉള്‍പ്പെടും. ഷെഡ്യൂള്‍ഡ്-1 കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന 56 ഇനം ഫോര്‍മുലകളുടെ വിലയാണ് പുതിയ ഉത്തരവനുസരിച്ച് അഥോറിറ്റി നിയന്ത്രിക്കുക. സര്‍ക്കാര്‍ തീരുമാനിക്കുന്ന വിലയില്‍നിന്ന് മരുന്നുകളുടെ വില വര്‍ഷംതോറും പത്തു ശതമാനം കമ്പനികള്‍ക്ക് വര്‍ധിപ്പിക്കാനും അനുമതിയുണ്ട്. എന്‍പിപിഎയുടെ പുതിയ നടപടി പ്രകാരം ചില മരുന്നുകള്‍ക്ക് പത്തു മുതല്‍ 15 ശതമാനം വരെയും ചിലതിന് 45 മുതല്‍ 50 ശതമാനം വരെയും വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News