ജോലിക്ക് വിടുന്നില്ലെങ്കിൽ വീട്ടിൽ ‘ദോക് ലാം തന്ത്രം’ പ്രയോഗിക്കാൻ പെൺകുട്ടികളോട് സുഷമ സ്വരാജ്

Update: 2018-05-06 23:03 GMT
Editor : Jaisy
ജോലിക്ക് വിടുന്നില്ലെങ്കിൽ വീട്ടിൽ ‘ദോക് ലാം തന്ത്രം’ പ്രയോഗിക്കാൻ പെൺകുട്ടികളോട് സുഷമ സ്വരാജ്
Advertising

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിൽ വനിതകളുമായി ബിജെപി നടത്തിയ ‘മഹിള ടൗൺ ഹാൾ’ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ

പെൺകുട്ടികളെ ജോലിക്കു പോകാൻ വീട്ടുകാർ അനുവദിക്കുന്നിലെങ്കിൽ ദോക് ലാം വിഷയത്തിൽ ഇന്ത്യ ചൈനയോട് എടുത്ത സമീപനം വീട്ടിലും സ്വീകരിക്കൂവെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിൽ വനിതകളുമായി ബിജെപി നടത്തിയ ‘മഹിള ടൗൺ ഹാൾ’ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ദോക് ലാമിൽ ഇന്ത്യയും ചൈനയും 70 ദിവസത്തിലകം മുഖാമുഖം നിന്ന സംഭവം രമ്യമായി പരിഹരിച്ചിരുന്നു. ഈ രീതിയിൽ കുടുംബങ്ങളെക്കൊണ്ട് തീരുമാനം മാറ്റിക്കണമെന്നാണ് സുഷമ ആവശ്യപ്പെട്ടത്. സ്ത്രീകൾ ജോലിക്കു പോകുമ്പോഴുള്ള നേട്ടങ്ങൾ കുടുംബാംഗങ്ങൾക്ക് ആദ്യം മനസ്സിലാക്കിക്കൊടുക്കുക. എന്നിട്ടും അവർ വഴങ്ങിയില്ലെങ്കിൽ ‘ദോക് ലാ തന്ത്രം’ പ്രയോഗിക്കുക, സുഷമ സ്വരാജ് കൂട്ടിച്ചേർത്തു.

സ്ത്രീകളുടെ നേരിടുന്ന പ്രശ്നങ്ങളെ മൂന്നു ഗണത്തിൽപ്പെടുത്താം – സുരക്ഷ, സ്വാതന്ത്ര്യം, ശാക്തീകരണം. ആദ്യത്തേതു പെൺകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയാണ്. സ്ത്രീകളെ ദൈവമായി ആരാധിക്കുന്ന ഒരു രാജ്യത്ത് ഇപ്പോഴും പെൺകുഞ്ഞുങ്ങൾ ഗർഭപാത്രത്തിൽ വച്ചുതന്നെ കൊല്ലപ്പെടുന്നുവെന്നതിന്റെ കാരണമെന്താണെന്നു തനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല.

പെൺഭ്രൂണഹത്യ നിരോധിക്കുന്നതിന് ഇന്ത്യയിൽ നിയമമുണ്ട്. എന്നാൽ നിയമം കൊണ്ടുമാത്രം ഈ ദുരാചാരം ഇല്ലാതാകില്ലെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്. അതിനാണ് ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന പ്രചാരണവുമായി കേന്ദ്രമെത്തിയത്. വനിതകളുടെ സുരക്ഷയ്ക്കുവേണ്ടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിരവധി നടപടികളെടുത്തിട്ടുണ്ട്. സ്ത്രീകൾക്കു സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്നതിന്റെ ഭാഗമായി എൻഡിഎ സർക്കാർ പദ്ധതികൾ രൂപീകരിച്ചിട്ടുണ്ട്.

പ്രത്യേക ജാമ്യങ്ങളൊന്നും ചോദിക്കാതെ ലോൺ അനുവദിക്കുന്ന മുദ്ര സ്കീമൊക്കെ അതിന്റെ ഭാഗമാണെന്നും അവർ കൂട്ടിച്ചേർത്തു. ആർഎസ്എസിൽ വനിതകളില്ലെന്ന കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവന അപകീർത്തികരമാണെന്നും പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സുഷമ കൂട്ടിച്ചേർത്തു. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടന്ന 88,302 പേരെ രക്ഷപ്പെടുത്താനായതില്‍ താന്‍ സംതൃപ്തയാണെന്നും സുഷമ കൂട്ടിച്ചര്‍ത്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News