ഉത്തരാഖണ്ഡ് പ്രതിസന്ധി: കേന്ദ്ര സര്‍ക്കാരിനെതിരെ ശരത് പവാര്‍
Update: 2018-05-07 22:44 GMT
ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്ന ഹൈക്കോടതി വിധി കേന്ദ്രസര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് എന്‍സിപി ദേശീയ പ്രസിഡന്റ് ശരത് പവാര്‍.
ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്ന ഹൈക്കോടതി വിധി കേന്ദ്രസര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് എന്‍സിപി ദേശീയ പ്രസിഡന്റ് ശരത് പവാര്‍. തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കേണ്ടത് നിയമസഭയിലാണ്. കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു. സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ വൈദ്യരത്നം ആയുര്‍വേദ നഴ്സിങ് ഹോമില്‍ ചികിത്സ കഴിഞ്ഞ് തിരിച്ചുപോവുന്നതിന് മുന്‍പാണ് ഇക്കാര്യം പറഞ്ഞത്.