അപകീര്‍ത്തിക്കേസില്‍ കെജ്‍രിവാളിന് ജാമ്യം
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ അപകീര്‍ത്തി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളുള്‍പ്പെടെ അഞ്ച് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഡല്‍ഹി കോടി ജാമ്യം അനുവദിച്ചു.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ അപകീര്‍ത്തി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളുള്‍പ്പെടെ അഞ്ച് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഡല്‍ഹി കോടി ജാമ്യം അനുവദിച്ചു. കുമാര്‍ ബിശ്വാസ്, അഷുതോഷ്, സഞ്ചയ് സിങ്, രാഗവ് ചദ, ദീപക് ബജ്പായ് എന്നിവര്‍ക്കെതിരെയാണ് കേസ്.
ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (ഡി.ഡി.സി.എ ) ചീഫായിരുന്ന സമയത്ത് ഫിറോഷ് ഷാ കോട്‌ലാ സ്‌റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് ജെയ്റ്റ്‍ലിയും കുടുംബവും സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് കെജ്‍രിവാളും ആം ആദ്മി പ്രവര്‍ത്തകരും പറഞ്ഞു എന്നാണ് കേസ്. എന്നാല്‍, ആ വാദം തെറ്റാണെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീരീക്ഷിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ച കമ്മിറ്റിയില്‍ താന്‍ ഇല്ലായിരുന്നുവെന്നും തെറ്റായതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ കാര്യങ്ങളാണ് ഇവര്‍ പറഞ്ഞതെന്നും ജനുവരി അഞ്ചിന് കോടതിയില്‍ ജെയ്റ്റ്‌ലി ബോധിപ്പിച്ചിരുന്നു. കേസില്‍ മെയ് 19 ന് കോടതി വാദം കേള്‍ക്കും. ഇതിനിടെ കോടതിക്ക് പുറത്ത് ബിജെപി പ്രവര്‍ത്തകരും എഎപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കോടതി തുടങ്ങുന്നതിനു മുമ്പ് പുറത്ത് ഭാരത് മാതാ കീ ജയ് മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍ കൂട്ടംകൂടിയത് സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു.