ഉത്തര്‍പ്രദേശിനെ വസ്ത്രാക്ഷേപം ചെയ്യുന്ന രാഹുല്, കൃഷ്ണനായി മൗര്യ; ബിജെപിയുടെ പോസ്റ്റര്‍ വിവാദത്തില്‍

Update: 2018-05-08 20:58 GMT
Editor : admin
ഉത്തര്‍പ്രദേശിനെ വസ്ത്രാക്ഷേപം ചെയ്യുന്ന രാഹുല്, കൃഷ്ണനായി മൗര്യ; ബിജെപിയുടെ പോസ്റ്റര്‍ വിവാദത്തില്‍
Advertising

ഉത്തര്‍പ്രദേശില്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി കേശവ് മൗര്യ സ്ഥാനമേറ്റതിനു പിന്നാലെ വരാണാസിയില്‍ ബിജെപി പുറത്തിറക്കിയ പോസ്റ്റര്‍ വിവാദമാകുന്നു.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കേശവ് മൗര്യ സ്ഥാനമേറ്റതിനു പിന്നാലെ വരാണാസിയില്‍ ബി.ജെ.പി പുറത്തിറക്കിയ പോസ്റ്റര്‍ വിവാദമാകുന്നു. മഹാഭാരതത്തിലെ ഒരു സംഭവം അടിസ്ഥാനമാക്കി ഫോട്ടോഷോപ്പ് ചെയ്തിറക്കിയതാണ് പോസ്റ്റര്‍. കേശവ് മൗര്യയെ കൃഷ്ണനായി ചിത്രീകരിച്ചിരിക്കുന്ന പോസ്റ്ററില്‍, ഉത്തര്‍പ്രദേശിനെ ദ്രൌപതിയായും മുഖ്യമന്ത്രി അഖിലേഷ് യാദവ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിഎസ്‍പി നേതാവ് മായാവതി, എസ്‍പി നേതാവ് അസം ഖാന്‍, എ.ഐ.എം.എം എം.പി ഉവൈസി എന്നിവരെ ഉത്തര്‍പ്രദേശിനെ വസ്ത്രാക്ഷേപം ചെയ്യുന്ന കൌരവ സംഘമായുമാണ് ചിത്രീകരിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ പോസ്റ്ററിനു പിന്നില്‍ ബി.ജെ.പിയുടെ കരങ്ങളില്ലെന്ന വിശദീകരണവുമായി പാര്‍ട്ടി നേതാക്കള്‍ രംഗത്തുവന്നു. 'പോസ്റ്റര്‍ താന്‍ കണ്ടിട്ടില്ല. കാണാതെ പ്രതികരിക്കാന്‍ കഴിയില്ല. ഇത്തരമൊരു പോസ്റ്റര്‍ പ്രചരിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. - ഇങ്ങനെയായിരുന്നു മൗര്യയുടെ പ്രതികരണം. പോസ്റ്ററിന്റെ ഒരു മൂലയില്‍ മോദിയുടെയും അമിത് ഷായുടെയും ചിത്രവുമുണ്ട്. ബി.ജെ.പി നേതാവ് രൂപേഷ് പാണ്ഡെ ഈ പോസ്റ്റര്‍ തന്റെ ഓഫീസിലും വീട്ടിലും പതിച്ചിട്ടുണ്ട്. കൃഷ്ണന്റെ മറ്റൊരു പേരാണ് കേശവ് എന്നും മൗര്യ, ഉത്തര്‍പ്രദേശിനെ എസ്‍.പി, ബി.എസ്‍.പി, കോണ്‍ഗ്രസ് ഭരണത്തില്‍ നിന്നു മോചിപ്പിക്കുമെന്ന് ഉറപ്പാണെന്നും പാണ്ഡെ പ്രതികരിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News