മുത്തലാക്ക്: മുസ്‍ലീം സ്ത്രീകളുടെ നിലപാടിനൊപ്പമെന്ന് സിപിഎം
Update: 2018-05-09 07:18 GMT
ഭൂരിപക്ഷ സമുദായത്തിന്റേതുള്‍പ്പെടെ എല്ലാ വ്യക്തി നിയമങ്ങളും പരിഷ്കരിക്കണമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ
മുത്തലാക്കിനും ഏകപക്ഷീയമായ വിവാഹമോചന നടപടികള്‍ക്കുമെതിരെയുള്ള മുസ്ലിം സ്ത്രീകളുടെ നിലപാടിനെ പിന്തുണക്കുന്നുവെന്ന് സി പി എം. ഈ സമ്പ്രദായം ഭൂരിപക്ഷം ഇസ്ലാമിക രാജ്യങ്ങളിലും നിലവിലില്ല. ഭൂരിപക്ഷ സമുദായത്തിന്റേതുള്‍പ്പെടെ എല്ലാ വ്യക്തി നിയമങ്ങളും പരിഷ്കരിക്കണമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.