മാധ്യമ പ്രവര്‍ത്തകന്റെ വ്യാജവേഷം ധരിച്ചയാള്‍ പടച്ചുണ്ടാക്കിയ നുണ; അര്‍ണബിനെതിരെ ശശി തരൂര്‍
മൃതദേഹം 307ാം നമ്പർ മുറിയിൽനിന്ന് 345ാം നമ്പർ മുറിയിലേക്ക് മാറ്റിയെന്ന ആരോപണമാണ് 19 ഒാഡിയോ ടേപ് സംഭാഷണ ശകലങ്ങൾ പുറത്തുവിട്ട് ടി.വി ചാനൽ ഉന്നയിച്ചത്
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണാബ് ഗോസ്വാമിയുടെ ചാനല്‍ പുറത്തുവിട്ട ആരോപണങ്ങള്‍ തള്ളി ശശി തരൂര്‍ എംപി. മാധ്യമപ്രവര്‍ത്തകന്റെ വ്യാജവേഷം ധരിച്ചയാള്‍ ജനങ്ങളുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടി പടച്ചുവിട്ട കല്ലുവെച്ച നുണയാണ് വാര്‍ത്തയെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ടെലിവിഷന്‍ റേറ്റിംഗിനും സ്വന്തം നേട്ടത്തിനും വേണ്ടി ഒരാളുടെ ജീവിതത്തിലുണ്ടായ ദുരന്തത്തെ ചൂഷണം ചെയ്യുന്നത് സഹിക്കാനാവുന്നതിന്റെ അപ്പുറമാണെന്ന് പറഞ്ഞ തരൂര്‍ ചാനലിന്റെ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ വെല്ലുവിളിച്ചു.
അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയാണ് കഴിഞ്ഞ ദിവസം തരൂരിനെതിരായി വാര്‍ത്ത പുറത്തുവിട്ടത്. മൃതദേഹം 307ാം നമ്പർ മുറിയിൽനിന്ന് 345ാം നമ്പർ മുറിയിലേക്ക് മാറ്റിയെന്ന ആരോപണമാണ് 19 ഒാഡിയോ ടേപ് സംഭാഷണ ശകലങ്ങൾ പുറത്തുവിട്ട് ടി.വി ചാനൽ ഉന്നയിച്ചത്.
ടി.വി ചാനൽ പ്രവർത്തകയായ പ്രേമ ശ്രീദേവിയും ശശി തരൂരിെൻറ സഹായിയായ നാരായണനുമായി മരണ ദിവസം പലവട്ടം നടന്ന സംഭാഷണങ്ങൾ ചാനൽ പുറത്തുവിട്ടു. അതിലൂടെ അർണബ് ഉന്നയിക്കുന്ന വിഷയങ്ങൾ പലതാണ്. മുറി മാറ്റിയത് ദുരൂഹമാണ്. എ.െഎ.സി.സി സമ്മേളനത്തിനിടയിൽനിന്ന് തരൂർ ഹോട്ടലിൽ പലവട്ടം എത്തിയിരുന്നു. നാരായണനെ സ്ഥലത്തു നിന്ന് മാറ്റി. പത്രസമ്മേളനം നടത്താൻ നേരത്തെ താൽപര്യപ്പെട്ട സുനന്ദയെ അതിൽനിന്ന് വിലക്കി. സുനന്ദ 12 മണിക്കൂർ ഉറങ്ങിയെന്ന പ്രചാരണമാണ് നടത്തിയത് -ചാനൽ പറയുന്നു. സുനന്ദയുമായി അടുപ്പമുള്ള മാധ്യമപ്രവർത്തകയാണ് പ്രേമ ശ്രീദേവി. മരണം നടന്ന ദിവസവും തലേന്നും തന്നോട് സംസാരിക്കാൻ താൽപര്യപ്പെടുന്നുവെന്നും വാർത്തസമ്മേളനം വിളിക്കാൻ ഉദ്ദേശിക്കുന്നുവെന്നും സുനന്ദ മെസേജ് അയച്ചതായി പ്രേമ പറയുന്നു.
ഇതേതുടർന്നാണ് ഹോട്ടലിലേക്ക് പലവട്ടം പ്രേമ വിളിച്ച് നാരായണനുമായി സംസാരിച്ചത്. 2014 ജനുവരി 17നാണ് സുനന്ദയുടെ മരണം. തലേന്നു രാത്രി ശശി തരൂരും സുനന്ദയുമായി വഴക്കിട്ടതായും സംഭാഷണങ്ങളിൽ നാരായണൻ സൂചിപ്പിച്ചു. എന്നാൽ, ഇൗ സംഭാഷണങ്ങൾ സംഭവഗതിയുടെ വ്യക്തമായ ചിത്രമൊന്നും നൽകുന്നില്ല. കൂടിക്കാഴ്ച അനുവദിക്കാൻ കഴിയാത്ത ചുറ്റുപാടിനെക്കുറിച്ചാണ് പലപ്പോഴായുള്ള സംഭാഷണങ്ങളിൽ വിശദീകരിക്കുന്നത്. സുനന്ദ ഉറങ്ങുകയാണെന്നും, മാധ്യമ പ്രവർത്തകയുമായി തരൂർ സംസാരിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും നാരായണൻ പറയുന്നുണ്ട്. മുറിയുടെ നമ്പർ മാറിയതെങ്ങനെയെന്ന കാര്യം അവ്യക്തം