പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം ഇരട്ടിയാക്കും

Update: 2018-05-10 10:04 GMT
Editor : Alwyn K Jose
പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം ഇരട്ടിയാക്കും
Advertising

പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം നൂറു ശതമാനം വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനം.

പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം നൂറു ശതമാനം വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനം. ഇതോടെ പ്രതിമാസം 50,000 രൂപയെന്നത് ഇനി മുതല്‍ ഒരു ലക്ഷം രൂപയായി ഉയരും.

ശമ്പളം മാത്രമല്ല, വിവിധ ആനുകൂല്യങ്ങളും ഇതോടൊപ്പം വര്‍ധിക്കും. ഇതോടെ എംപിമാരുടെ പ്രതിമാസ വേതനം 1,90,000 രൂപയില്‍ നിന്നു 2,80,000 രൂപയായി വര്‍ധിക്കും. ബിജെപി എംപി യോഗി ആദിത്യനാഥ് അധ്യക്ഷനായ സംയുക്ത സമിതിയാണ് പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പള, ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ശിപാര്‍ശ വെച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിപാര്‍ശ പഠിക്കാന്‍ മറ്റൊരു കമ്മീഷനെ നിയോഗിച്ചു. തുടര്‍ന്നാണ് എംപിമാരുടെ ആവശ്യം അംഗീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചത്. ശമ്പളത്തിനു പുറമെ അലവന്‍സ് ഇനത്തില്‍ പ്രതിമാസ വരുമാനം 45,000 ല്‍ നിന്നു 90,000 രൂപയായി ഉയരും. ഇതോടൊപ്പം രാഷ്ട്രപതിയുടെ ശമ്പളം ഒന്നര ലക്ഷം രൂപയില്‍ നിന്നു അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്താനും ഗവര്‍ണര്‍മാരുടെ പ്രതിമാസ വേതനം 1.10 ലക്ഷം രൂപയില്‍ നിന്നു രണ്ടര ലക്ഷമായി ഉയര്‍ത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News