പ്രധാനമന്ത്രിയുടെ പിഎംഒ ആപ്പ് പുറത്തിറക്കി

Update: 2018-05-11 21:28 GMT
Editor : Subin
പ്രധാനമന്ത്രിയുടെ പിഎംഒ ആപ്പ് പുറത്തിറക്കി
Advertising

സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും ഭരണം സംബന്ധിച്ച ജനങ്ങളുടെ പരാതി നേരിട്ടറിയിക്കുന്നതിനും സൌകര്യമൊരുക്കി പ്രധാനമന്ത്രിയുടെ ഓഫീസ് മൊബൈല്‍ ആപ്പ് പുറത്തിറക്കി. 

സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും ഭരണം സംബന്ധിച്ച ജനങ്ങളുടെ പരാതി നേരിട്ടറിയിക്കുന്നതിനും സൌകര്യമൊരുക്കി പ്രധാനമന്ത്രിയുടെ ഓഫീസ് മൊബൈല്‍ ആപ്പ് പുറത്തിറക്കി. പിഎംഒ ആപ്പ് എന്നാണ് മൊബൈല്‍ ആപ്പിന് പേരിട്ടിരിക്കുന്നത്. ഡല്‍ഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആപ്പ് ഉദ്ഘാടനം ചെയ്തത്.

മോദി സര്‍ക്കാരിന്‍റെ രണ്ടാം വര്‍ഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന ആപ്ലിക്കേഷന്‍ ഡല്‍ഹി സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് നിര്‍മിച്ചത്. വോട്ട് ചെയ്ത് സര്‍ക്കാരിനെ അധികാരത്തിലേറ്റുക മാത്രമല്ല യഥാര്‍ത്ഥ ജനാധിപത്യം. പങ്കാളിത്ത ജനാധിപത്യമാണ് ഞങ്ങളാഗ്രഹിക്കുന്നതെന്നും ആപ്പ് ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി പറഞ്ഞു. ഭരണ നിര്‍വഹണം കാര്യക്ഷമമല്ല എങ്കില്‍ രാജ്യത്തെ സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News