പുരട്ചി തലൈവരുടെയും തലൈവിയുടെയും ഓര്‍മകള്‍ താലോലിച്ച് മോതിരം പൊന്നുച്ചാമി
വേഷ ഭൂഷാദികളില്‍ നിന്ന് തന്നെ മനസിലാക്കാം ജയലളിതയോടുള്ള പൊന്നുച്ചാമിയുടെ ആരാധന
ജയലളിത ആശുപത്രിയിലായതോടെ നിരവധി എഐഡിഎംകെ അണികളാണ് അപ്പോളോ ആശുപത്രിക്ക് മുന്നില്‍ തമ്പടിച്ചിരിക്കുന്നത്. അവരില്‍ ഒരാളാണ് മോതിരം പൊന്നുച്ചാമി. വേഷ ഭൂഷാദികളില്‍ നിന്ന് തന്നെ മനസിലാക്കാം ജയലളിതയോടുള്ള പൊന്നുച്ചാമിയുടെ ആരാധന.
മോതിരം പൊന്നുച്ചാമി..പേര് വെറുതെ കിട്ടിയതല്ല. 13 പവന്‍ വീതമുള്ള രണ്ട് തടിയന്‍ മോതിരങ്ങള്‍. ഒന്ന് എം ജി ആറിന്റെ ഓര്‍മ്മക്ക് അദ്ദേഹം മരിച്ച വര്‍ഷം ചെയ്തത്. രണ്ടാമത്തേത് ജയലളിത ആദ്യം മുഖ്യമന്ത്രിയായതിന്റെ ഓര്‍മ്മക്ക് 1991ല്‍. ജയലളിതയെ കോടതി വെറുതെ വിട്ടതിന്റെ ഓര്‍മ്മക്കാണ് ഈ ബട്ടണുകള്‍. എംജിആര്‍ മരിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്നയാളാണ് മോതിരം പൊന്നുച്ചാമി ജയലളിതക്കും മരണമില്ല.
ചെന്നൈയില്‍ നിന്ന് അഞ്ഞൂറ് കിലോമീറ്റര്‍ അകലെ ആകാശംപട്ടി ഗ്രാമത്തില്‍ നിന്നാണ് കര്‍ഷകനായ മോതിരം പൊന്നുച്ചാമി വരുന്നത്. ജയ ആശുപത്രിയിലായതിന്റെ പിറ്റേന്ന് മുതല്‍ ഇവിടെയുണ്ട്. പുരട്ചി തലൈവരുടെയും തലൈവിയുടെയും ഓര്‍മകള്‍ താലോലിച്ച്..