അച്ചാ ദിന്‍ ആരംഭിക്കാന്‍ 2019ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്ന് രാഹുല്‍

Update: 2018-05-11 10:15 GMT
Editor : Damodaran
അച്ചാ ദിന്‍ ആരംഭിക്കാന്‍ 2019ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്ന് രാഹുല്‍
Advertising

ലോകം കണ്ട ഏറ്റവും പരിഹാസ്യനായ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി എന്ന് ആരോപിച്ച രാഹുല്‍ പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമെതിരായി രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

കോണ്‍ഗ്രസിന് ഭരണ പ്രതീക്ഷയും പ്രവര്‍ത്തകര്‍ക്ക് ആവേശവും പകര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നോട്ട് അസാധുവാക്കലിലെ ദേശീയ പ്രതിഷേധ കണ്‍വെന്‍ഷനായ ജന്‍ വേദ്ന സമ്മേളനത്തില്‍. 2019ല്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തുന്നത് മുതലായിരിക്കും രാജ്യത്ത് അച്ചാ ദിന്‍ ആരംഭിക്കുക എന്ന് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നതായിരുന്നു രാഹുലിന്റെ പ്രസംഗം.

നോട്ട് അസാധുവാക്കലില്‍ കോണ്‍ഗ്രസിന്റെ തുടര്‍ പ്രതിഷേധം ഏത് രീതിയിലായിരിക്കണം എന്നത് സംബന്ധിച്ച ചര്‍ച്ചക്കായിട്ടായിരുന്നു കോണ്‍ഗ്രസ് ദേശീയ പ്രതിഷേധ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. അനാരോഗ്യത്തെ തുടര്‍ന്ന് സോണിയാഗാന്ധി വിട്ടുനിന്നതോടെ സമ്മേളനത്തിന്റെ നേതൃത്വം രാഹുല്‍ഗാന്ധിക്കായിരുന്നു. അധികാരകൈമാറ്റത്തിനുള്ള സൂചനകള്‍ നല്‍കിയാണ് സോണിയഗാന്ധി വിട്ടുനിന്നതെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസിന് പ്രതീക്ഷയും ആവേശവും നല്‍കുന്ന പ്രസംഗവുമായി രാഹുല്‍ വേദിയിലെത്തിയത്. ലോകം കണ്ട ഏറ്റവും പരിഹാസ്യനായ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി എന്ന് ആരോപിച്ച രാഹുല്‍ പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമെതിരായി രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

ആര്‍എസ്എസും മോദിയും ചേര്‍ന്ന് രാജ്യത്തിന്‍റെ നട്ടെല്ല് തകര്‍ക്കുകയാണ്. പ്രശ്നങ്ങളില്‍ നിന്നും പ്രശ്നങ്ങളിലേക്കുള്ള എടുത്ത് ചാട്ടമാണ് മോദി നടത്തുന്നത്. പദ്ധതികള്‍ തുടരെ പ്രഖ്യാപിക്കുന്നതല്ലാതെ ഫലമൊന്നുമില്ല. സ്വച്ച് ഭാരത് പദ്ധതി ആഘോഷമായി കൊണ്ട് നടക്കുന്ന മോദിക്ക് ചൂല് പോലും പിടിക്കാനറിയിച്ചെന്നും രാഹുല്‍ പരിഹസിച്ചു. 10 വര്‍ഷമെടുത്താല്‍ പോലും നോട്ട് അസാധുവാക്കലുണ്ടാക്കിയ പ്രതിസന്ധിയില്‍ നിന്നും രാജ്യം കരകയറില്ലെന്നും രാഹുല്‍ ആരോപിച്ചു.

എഐസിസി അംഗങ്ങളടക്കം സംഘടനചുമതലകള്‍ വഹിക്കുന്ന 5000 പേരാണ് സമ്മേളനത്തില്‍ പഹ്കെടുക്കുന്നത്. നാല് മണിവരെ നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ രണ്ട് പ്രമേയങ്ങള്‍ പാസ്സാക്കുകയും തുടര്‍ പ്രതിഷേധ പരിപാടി സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാവും.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News