പരിപ്പ് കറിയില്‍ കൂടുതല്‍ വെള്ളം ചേര്‍ത്താല്‍ വില വര്‍ധവ് പരിഹരിക്കാമെന്ന് രാംദേവ്

Update: 2018-05-11 00:53 GMT
Editor : admin
പരിപ്പ് കറിയില്‍ കൂടുതല്‍ വെള്ളം ചേര്‍ത്താല്‍ വില വര്‍ധവ് പരിഹരിക്കാമെന്ന് രാംദേവ്
Advertising

പരിപ്പ് ആരോഗ്യപരമായ ചില പ്രശ്നങ്ങളുണ്ടാക്കുമെന്നും അത് കൊണ്ട് പരിപ്പ് കുറച്ച് ആരോഗ്യം സംരക്ഷിക്കാനും യോഗ ഗുരു ഉപദേശിക്കുന്നു. 

രാജ്യത്ത് പരിപ്പ് വില കുത്തനെ ഉയരുന്നത് മൂലമുള്ള പ്രശ്നം പരിഹരിക്കാന്‍ വ്യത്യസ്തമായ ഉപദേശവുമായി യോഗ ഗുരു ബാബ രാംദേവ്. പരിപ്പ് കറിവെക്കുന്പോള്‍ കൂടുതല്‍ വെള്ളം ചേര്‍ത്താല്‍ വില വര്‍ധവ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നാണ് രാംദേവിന്റെ ഉപദേശം

ഹരിയാനയിലെ ഫരീദാബാദില്‍ നടന്ന യോഗാ പരിപാടിയില്‍ സംസാരിക്കവെയാണ് പരിപ്പ് വില വര്‍ധനവ് കൊണ്ടുണ്ടാകുന്ന പ്രശ്നത്തിന് രാംദേവ് പരിഹാരം നിര്‍ദേശിച്ചത്. പരിപ്പിനും മറ്റും വിലകൂടുന്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും പരിപ്പിന്റെ വില കൂടിയത് കൊണ്ടുള്ള പ്രശ്നം പരിഹരിക്കാന്‍ കറിയില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാനുമാണ് രാംദേവിന്റെ ഉപദേശം. പരിപ്പ് ആരോഗ്യപരമായ ചില പ്രശ്നങ്ങളുണ്ടാക്കുമെന്നും അത് കൊണ്ട് പരിപ്പ് കുറച്ച് ആരോഗ്യം സംരക്ഷിക്കാനും യോഗ ഗുരു ഉപദേശിക്കുന്നു.

കറികളില്‍ കൂടുതല്‍ വെള്ളം ചേര്‍ത്താല്‍ അത് ശരീരത്തിന്റെ തൂക്കം കുറക്കാന്‍ കാരണമാകുമെന്നും രാംദേവ് പറഞ്ഞു. നിലവില്‍ പരിപ്പിന്റെ വില 200 രൂപയോളമായി വര്‍ധിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ വില നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് വിമര്‍ശം ഉയര്‍ന്ന സമയത്താണ് രാംദേവിന്റെ മോദിയെ ന്യായീകരിക്കുന്ന ഉപദേശം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News