ദിനകരന്റെ കന്നിപ്രസംഗം തടസപ്പെടുത്തരുതെന്ന് എംഎല്‍എമാരോട് അണ്ണാ ഡിഎംകെ നേതൃത്വം

Update: 2018-05-12 03:46 GMT
Editor : Subin
ദിനകരന്റെ കന്നിപ്രസംഗം തടസപ്പെടുത്തരുതെന്ന് എംഎല്‍എമാരോട് അണ്ണാ ഡിഎംകെ നേതൃത്വം
Advertising

വിമര്‍ശങ്ങളുണ്ടായാല്‍ അതിന് മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി നല്‍കും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് തയ്യാറാകാനും എംഎല്‍എമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി...

നിയമസഭ സമ്മേളനത്തില്‍ ടി ടി വി ദിനകരന്‍ നടത്തുന്ന കന്നി പ്രസംഗത്തെ എതിര്‍ക്കരുതെന്ന്. അണ്ണാ ഡിഎംകെ എംഎല്‍എ മാര്‍ക്ക് നിര്‍ദ്ദേശം. ഇന്ന് റായപ്പേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഈ നിര്‍ദ്ദേശം നല്‍കിയത്. തദ്ദേശ തിരഞ്ഞെടുപ്പിന് തയ്യാറാകാനും എംഎല്‍എമാരോട് ആവശ്യപ്പെട്ടു. ജനുവരി എട്ടിനാണ് നിയമസഭാ സമ്മേളനം .

ആദ്യമായി നിയമസഭയില്‍ എത്തുന്ന ദിനകരന്‍ പാര്‍ട്ടിയെയും ഭരണത്തെയും രൂക്ഷമായി വിമര്‍ശിക്കാനുള്ള സാധ്യതയുണ്ട്. എംഎല്‍എമാര്‍ ഇതില്‍ ഇടപെട്ടാല്‍ സഭ വഷളാകും ഇതിനാലാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത്. വിമര്‍ശങ്ങളുണ്ടായാല്‍ അതിന് മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി നല്‍കും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് തയ്യാറാകാനും എംഎല്‍എമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അണ്ണാ ഡിഎംകെയുടെ വക്താക്കളായി 12 പേരെ യോഗം തീരുമാനിച്ചു. മുന്‍ മന്ത്രിമാരായ പൊന്നയ്യന്‍, പി. വളര്‍ മതി മുതിര്‍ന്ന നേതാക്കയായ ഗോകു ലേന്ദ്ര, വൈഗൈ ശെല്‍വന്‍, കെ സി പളനിസാമി, മരുതൂ അഴകു രാജ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇനി മാധ്യമങ്ങളെ കാണുക. ഇതിന് പുറമെ ദേശീയ മുസ്ലിം ലീഗ് നേതാവ് ജവഹറിന് ചര്‍ച്ചകളില്‍ പങ്കെടുത്ത് പാര്‍ട്ടിയുടെ ഭാഗം പറയാനുള്ള അനുമതിയും നല്‍കി. ആര്‍കെ നഗറിലെ തോല്‍വിയും യോഗം ചര്‍ച്ച ചെയ്തു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News