ബാലപീഡനത്തിന് വധശിക്ഷ: യോജിപ്പില്ലെന്ന് തസ്‍ലിമ നസ്റിന്‍
"ബലാത്സംഗം ചെയ്യുന്നവരായി ആരും ജനിക്കുന്നില്ല. സമൂഹമാണ് അവരെ അങ്ങനെ മാറ്റുന്നത്. അതുകൊണ്ട് സമൂഹത്തെയാണ് ആദ്യം മാറ്റേണ്ടത്", തസ്‍ലിമ പറഞ്ഞു.
കുട്ടികള്‍ക്കെതിരായ ബലാത്സംഗ കേസുകളില്‍ വധശിക്ഷ നടപ്പാക്കുന്നതിനോട് യോജിപ്പില്ലെന്ന് എഴുത്തുകാരി തസ്‍ലിമ നസ്റിന്‍. സമൂഹത്തെ മാറ്റിയെടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്. മനുഷ്യത്വമാണ് ഇപ്പോഴത്തെ തന്‍റെ മതമെന്നും തസ്‍ലിമ കോഴിക്കോട് പറഞ്ഞു.
സ്പ്ളിറ്റ് എ ലൈഫ് എന്ന പുസ്തകത്തിന്‍റെ പുതിയ പതിപ്പിന്‍റെ പ്രകാശന ചടങ്ങിനെത്തിയതായിരുന്നു എഴുത്തുകാരി തസ്‍ലിമ നസ്റിന്‍. തുടര്‍ന്ന് സാഹിത്യകാരന്‍ ടി പി രാജീവനുമായി നടന്ന മുഖാമുഖം പരിപാടിയിലാണ് തസ്‍ലിമ മനസ്സ് തുറന്നത്. മതപരമായ കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന രാജ്യങ്ങളില്‍ ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. ഇത് വിരോധാഭാസമാണ്. എന്നാല്‍ വധശിക്ഷയോട് യോജിപ്പില്ലെന്നും തസ്‍ലിമ പറഞ്ഞു.
"ബലാത്സംഗം ചെയ്യുന്നവരായി ആരും ജനിക്കുന്നില്ല. സമൂഹമാണ് അവരെ അങ്ങനെ മാറ്റുന്നത്. അതുകൊണ്ട് സമൂഹത്തെയാണ് ആദ്യം മാറ്റേണ്ടത്", തസ്‍ലിമ പറഞ്ഞു.
രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ വിശ്വാസമില്ല. മറ്റെവിടെയും കിട്ടുന്നതിനെക്കാള്‍ സ്നേഹവും ആദരവും ഇന്ത്യയില്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്ത്യയെ സ്നേഹിക്കുന്നതെന്നും തസ്‍ലിമ പറഞ്ഞു.