പ്രധാനമന്ത്രിയെ 'അംബാസഡറാ'ക്കിയ റിലയന്‍സ് പരസ്യം വിവാദത്തില്‍

Update: 2018-05-13 04:50 GMT
Editor : Sithara
പ്രധാനമന്ത്രിയെ 'അംബാസഡറാ'ക്കിയ റിലയന്‍സ് പരസ്യം വിവാദത്തില്‍
Advertising

റിലയന്‍സ് കാ പിഎം എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡ് ആവുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയുള്ള റിലയന്‍സ് ജിയോ പരസ്യം വിവാദമാകുന്നു. പ്രധാനമന്ത്രി മിസ്റ്റര്‍ റിലയന്‍സായി മാറിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പരിഹസിച്ചു. റിലയന്‍സ് കാ പിഎം എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡ് ആവുകയാണ്.

പത്രങ്ങളില്‍ നല്‍കിയ മുഴുപേജ് പരസ്യത്തിലാണ് പ്രധാനമന്ത്രിയുടെ ഫോട്ടോയുള്ളത്. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ വീക്ഷണമാണ് ജിയോയിലൂടെ നടപ്പിലാക്കിയിരിക്കുന്നതെന്ന് പരസ്യത്തില്‍ പറയുന്നു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി റിലയന്‍സിനെ സഹായിക്കാനാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ജിയോയുടെ ലോഗോക്ക് സമാനമായ നീലനിറത്തിലുള്ള ജാക്കറ്റ് ധരിച്ച പ്രധാനമന്ത്രിയുടെ ഫോട്ടോയാണ് പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ സര്‍ക്കാര്‍ പരസ്യങ്ങളിലല്ലാതെ പ്രധാനമന്ത്രിയുടെ പരസ്യം ഉപയോഗിക്കുക പതിലില്ല. പ്രധാനമന്ത്രിയുടെ ചിത്രം ഇത്തരത്തില്‍ ഉപയോഗിച്ചതോടെ സര്‍ക്കാറിന്റെ പദ്ധതി എന്ന സന്ദേശമാണ് പരസ്യം നല്‍കുന്നുവെന്നാണ് വിമര്‍ശം.

പ്രധാനമന്ത്രി മിസ്റ്റര്‍ റിലയന്‍സ് ആയി മാറിയെന്ന് കെജ്‍രിവാള്‍ പരിഹസിച്ചു. മോദി റിലയന്‍സിന്റെ സെയില്‍സ്മാനാണെന്ന ട്വീറ്റ് കെജ്‍രിവാള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ബിഎസ്എന്‍എല്ലിനെയും എംടിഎന്‍എല്ലിനെയും പ്രോത്സാഹിപ്പിക്കാന്‍ എന്തുകൊണ്ട് മോദി മുന്നോട്ടുവരുന്നില്ലെന്ന് എഎപി മീഡിയാ കോഡിനേറ്റര്‍ അങ്കിത് ലാല്‍ ചോദിച്ചു. മോദി വിശ്വസിക്കാന്‍ കൊള്ളാവുന്ന (reliable) പ്രാനമന്ത്രി അല്ലായിരിക്കാം. പക്ഷേ റിലയന്‍സിന്റെ പ്രധാനമന്ത്രിയാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഷഹദ് പൂനവാല ട്വീറ്റ് ചെയ്തു. ജിയോയുടെ അനൌദ്യോഗിക ബ്രാന്റ് അംബാസഡറായ മോദിക്ക് പ്രതിഫലം ആവശ്യപ്പെടാമെന്നാണ് ഒരു ട്വീറ്റിലെ ഉപദേശം. ഐഡിയ- അഭിഷേക് ബച്ചന്‍, എയര്‍ടെല്‍- 4ജി പെണ്‍കുട്ടി, വൊഡാഫോണ്‍- നായ, ജിയോ- മോദി എന്നാണ് ട്വിറ്ററില്‍ കണ്ട മറ്റൊരു പരിഹാസം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News