ആ സ്നേഹ വെളിച്ചം കടന്നു പോയ വഴികളിലൂടെ ഒരു ചിത്രയാത്ര
ഇല്ലായ്മയില്‍ നിന്നായിരുന്നു മദര്‍ സേവനത്തിന്റെ മാതൃക തീര്‍ത്തത്
അഗതികള്‍ക്കായി നാട് മുഴുവന്‍ അലഞ്ഞു നടന്നിരുന്ന കാലത്ത് ജീവിച്ചിരിക്കുന്ന വിശുദ്ധ എന്നായിരുന്നു മദര്‍ തെരസേ അറിയപ്പെട്ടത്. മരണശേഷം സഭ അവരെ വിശുദ്ധ പദവിയിലേക്കുയര്‍ത്തി. അല്‍ബേനിയയില്‍ നിന്നും ഒരു നക്ഷത്രം പോലെ വന്ന് ഭാരതത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ അവര്‍ പ്രകാശം പരത്തി. തെരുവിന്റെ മക്കളെ അവരുടെ വൃത്തിയും തൊലിയുടെ നിറവും വകവയ്ക്കാതെ സ്നേഹത്തോടെ മാറോട് ചേര്‍ത്തു കണ്ണീര്‍ തുടച്ചു. അവരെ സ്നേഹ ചുംബനം കൊണ്ട് പൊതിയുമ്പോള്‍ തന്റെ മുഖം തുടയ്ക്കാന്‍ ഒരു ടിഷ്യൂ പേപ്പറും അവര്‍ കരുതിയില്ല. ഇല്ലായ്മയില്‍ നിന്നായിരുന്നു മദര്‍ സേവനത്തിന്റെ മാതൃക തീര്‍ത്തത്. കണ്ണുകളില്‍ സ്നേഹവും വാത്സല്യവും വാക്കുകളില്‍ കാരുണ്യവും നിറച്ച് ഇപ്പോഴും മദര്‍ നമ്മുടെ കൂടെയുണ്ട്. അല്‍ബേനിയയിലാണ് ജനിച്ചതെങ്കിലും ഭാരതത്തിന്റെ പുണ്യമായിരുന്നു അവര്‍. ആ സ്നേഹ വെളിച്ചം കടന്നു പോയ വഴികളിലൂടെ ഒരു ചിത്രയാത്ര....