100 കാറുകളുടെ അകമ്പടിയോടെ ഗുർമീത് റാം റഹിം സിങ് വിധി കേള്‍ക്കാന്‍ യാത്ര തിരിച്ചു
ആശ്രമ ആസ്ഥാനമായ സിര്‍സയില്‍ നിന്നുമാണ് റാം റഹീം യാത്ര തുടങ്ങിയിട്ടുള്ളത്. ഏകദേശം നാല് മണിക്കൂറോളം നീളുന്ന യാത്രയാണിത്.
ദേര സച്ച സൗദയുടെ തലവന്‍ ഗുർമീത് റാം റഹിം സിങ് ഉള്‍പ്പെട്ട ബലാത്സംഗ കേസില്‍ വിധി പ്രസ്താവം ഇന്ന് ഉച്ചക്ക് വരാനിരിക്കെ 100ല്‍ അധികം കാറുകളുടെ അകമ്പടിയോടെ റാം റഹിം സിങ് കോടതിയിലേക്ക് യാത്ര തിരിച്ചു. ഉച്ചക്ക് രണ്ട് മണിക്കാണ് കോടതി വിധി. പഞ്ചഗുലയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. ആശ്രമ ആസ്ഥാനമായ സിര്‍സയില്‍ നിന്നുമാണ് റാം റഹീം യാത്ര തുടങ്ങിയിട്ടുള്ളത്. ഏകദേശം നാല് മണിക്കൂറോളം നീളുന്ന യാത്രയാണിത്. ചില സ്ഥലങ്ങളില്‍ തടിച്ചു കൂടിയ അനുയായികള്‍ യാത്ര തടഞ്ഞത് ചെറിയ തോതിലുള്ള സംഘര്‍ഷാവസ്ഥയില്‍ കലാശിച്ചു.
റാം റഹീം സിങിന്‍റെ ലക്ഷകണക്കിന് അനുയായികളാണ് പഞ്ചഗുലയിലും സിര്‍സയിലുമായി തമ്പടിച്ചിട്ടുള്ളത്. ഒഴിഞ്ഞു പോകാനായി പൊലീസ് നല്‍കിയ സമയം ഇന്ന് പുലര്‍ച്ചെ മൂന്നിന് അവസാനിച്ചെങ്കിലും അനുയായികള്‍ ഇത് തള്ളിക്കളഞ്ഞാണ് ഇവിടെ തുടരുന്നത്. കാര്യങ്ങള്‍ കൈവിട്ട് പോകുകയാണെങ്കില്‍ ഇവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. ഇതിനായി രണ്ട് മൈതാനങ്ങള്‍ താത്ക്കാലിക ജയിലുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനം പാലിക്കണമെന്നും തിരികെ പോകണമെന്നും റാം റഹീം സിങ് അനുയായികളോട് അഭ്യര്‍ഥിച്ചു.