സര്‍ദാര്‍ പട്ടേലിന്‍റെ പ്രതിമക്ക് കളിതോക്ക് മാലയിട്ട് വന്‍സാര

Update: 2018-05-13 04:18 GMT
Editor : admin
സര്‍ദാര്‍ പട്ടേലിന്‍റെ പ്രതിമക്ക് കളിതോക്ക് മാലയിട്ട് വന്‍സാര
Advertising

വിവാദം സൃഷ്ടിക്കുക തന്‍റെ ലക്ഷ്യമായിരുന്നില്ലെന്നും പ്രതീകാത്മകമായിട്ടാണ് പ്രതിമക്ക് കളിതോക്ക് മാല അണിയിച്ചതെന്നും വന്‍സാര പിന്നീട് അവകാശ

ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ ആരോപണവിധേയനായ മുന്‍ ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ഡിജി വന്‍സാര വീണ്ടും വിവാദത്തില്‍. അഹമ്മദാബാദില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രതിമക്ക് കളിതോക്കുള്ള മാലയിട്ടാണ് വന്‍സാര ഇത്തവണ വിവാദം സൃഷ്ടിച്ചത്. പ്രതിമയില്‍ പതിവു പോലെ പൂമാല അര്‍പ്പിച്ചതു കൂടാതെയാണ് ഒരു പെന്‍, കളിതോക്ക് എന്നിവയോടു കൂടിയ മറ്റൊരു മാലയും വന്‍സാര അണിയിച്ചത്.

വിവാദം സൃഷ്ടിക്കുക തന്‍റെ ലക്ഷ്യമായിരുന്നില്ലെന്നും പ്രതീകാത്മകമായിട്ടാണ് പ്രതിമക്ക് കളിതോക്ക് മാല അണിയിച്ചതെന്നും വന്‍സാര പിന്നീട് അവകാശപ്പെട്ടു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News