ഭാര്യയുമായി നിര്‍ബന്ധിത ലൈംഗികബന്ധം ബലാത്സംഗമായി പരിഗണിക്കുന്ന നിയമത്തിനായി മനേക ഗാന്ധി

Update: 2018-05-14 20:37 GMT
Editor : admin
ഭാര്യയുമായി നിര്‍ബന്ധിത ലൈംഗികബന്ധം ബലാത്സംഗമായി പരിഗണിക്കുന്ന നിയമത്തിനായി മനേക ഗാന്ധി
Advertising

ഉഭയ സമ്മതമില്ലാതെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമായി പരിഗണിക്കുന്ന നിയമം കൊണ്ട് വരുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ശക്തമായ ആലോചനയിലാണെന്ന് വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി.

ഉഭയ സമ്മതമില്ലാതെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമായി പരിഗണിക്കുന്ന നിയമം കൊണ്ട് വരുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ശക്തമായ ആലോചനയിലാണെന്ന് വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി. വിഷയത്തില്‍ നിയമ കമ്മീഷന്റെ ആഭിപ്രായം നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തേടിയിരുന്നു.

ഭാര്യയമായി ഉഭയ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ ബലാംത്സംഗ കുറ്റത്തിന് കേസെടുക്കുന്ന നിയമം കൊണ്ട് വരണമെന്ന ആവശ്യം വര്‍ഷങ്ങളായി രാജ്യത്ത് ശക്തമാണ്. അത്തരത്തിലൊരു നിയമം ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമല്ല എന്ന വനിത ശിശു ക്ഷേമ മന്ത്രി മനേക ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ബേട്ടി ബച്ചാവോ, ബേട്ടി പടാഓ പദ്ധതിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് അനുകൂലമായാണ് മനേക ഗാന്ധി പ്രതികരിച്ചത്. നിയമം സംബന്ധിച്ച തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നും അവര്‍ അറിയിച്ചു.

ഭാര്യയെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് നിര്‍ബന്ധിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ക്കെതിരായ ഈ നിയമം നടപ്പിലാക്കുന്നതിന്റെ സാധ്യകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം, നിയമനിര്‍മ്മാണം സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തേക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News