ജസ്റ്റിന്‍ ട്രുഡോയുടെ ഇന്ത്യന്‍ പര്യടനം പുരോഗമിക്കുന്നു; ഇന്ന് ഗുജറാത്തില്‍

Update: 2018-05-14 01:39 GMT
Editor : Sithara
ജസ്റ്റിന്‍ ട്രുഡോയുടെ ഇന്ത്യന്‍ പര്യടനം പുരോഗമിക്കുന്നു; ഇന്ന് ഗുജറാത്തില്‍
Advertising

ഇന്ന് ഗുജറാത്തിലെത്തുന്ന ട്രുഡോ സബര്‍മതി ആശ്രമം, അക്ഷര്‍ധാം ക്ഷേത്രം എന്നിവിടങ്ങളും സന്ദര്‍ശിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലെ വിദ്യാര്‍ഥികളുമായി സംവദിക്കും.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയുടെ ഇന്ത്യന്‍ പര്യടനം പുരോഗമിക്കുന്നു. ഇന്ന് ഗുജറാത്തിലെത്തുന്ന ട്രുഡോ സബര്‍മതി ആശ്രമം, അക്ഷര്‍ധാം ക്ഷേത്രം എന്നിവിടങ്ങളും സന്ദര്‍ശിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലെ വിദ്യാര്‍ഥികളുമായി സംവദിക്കും. വ്യവസായ - വാണിജ്യ മേഖലകളിലെ സഹകരണത്തിനും പ്രതിരോധ മേഖലയിലെ നിക്ഷേപത്തിനും ട്രൂഡോയുടെ സന്ദര്‍ശനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. കനേഡിയന്‍ മന്ത്രിസഭയിലെ നാല് മന്ത്രിമാരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

ആദ്യദിനം ട്രുഡോയും കുടുംബവും താജ്മഹല്‍ സന്ദര്‍ശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം. വ്യവസായ - വാണിജ്യ മേഖലകളിലെ സഹകരണത്തിനും പ്രതിരോധ മേഖലയിലെ നിക്ഷേപത്തിനും ട്രൂഡോയുടെ സന്ദര്‍ശനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.

പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് ട്രൂഡോ ഇന്ത്യയിലെത്തുന്നത്. രാജ്യത്തെ വ്യവസായ പ്രമുഖരുമായും ട്രൂഡോ കൂടിക്കാഴ്ച നടത്തും. നാളെ ഗുജറാത്തിലെത്തുന്ന ട്രൂഡോ സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ശേഷം ഐഐഎമ്മിലെ വിദ്യാര്‍ഥികളുമായി സംവദിക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News