കശ്മീരിലെ സംഘര്‍ഷം സംബന്ധിച്ച് പ്രദേശവാസികളുമായി തുറന്ന ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി
സംഘര്‍ഷത്തിന് അയവുവരുത്താന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദിച്ചു. സര്‍വ കക്ഷി സംഘം രൂപീകരിച്ച് കശ്മീര്‍ ജനതയുമായി തുറന്ന സംഭാഷണം
കശ്മീരിലെ സംഘര്‍ഷം സംബന്ധിച്ച് പ്രദേശവാസികളുമായി തുറന്ന ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കശ്മീര്‍ വിശയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രശ്ന പരിഹാരത്തിന് പിന്തുണ നല്‍കിയെഹ്കിലും കടുത്ത വിമര്‍ശമാണ് പ്രധാനമന്ത്രിക്കും സര്‍ക്കാരിനും എതിരായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. സംഘര്‍ഷത്തിന് അയവുവരുത്താന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദിച്ചു.
സര്‍വ കക് ഷി സംഘം രൂപീകരിച്ച് കശ്മീര്‍ ജനതയുമായി തുറന്ന സംഭാഷണം വേണമെന്ന ആവശ്യം ആവര്‍ത്തിച്ച പ്രതിപക്ഷം പെല്ലറ്റ് ഗണ്ണുകള്‍ നിരോധിക്കണമെന്നും അത്തരത്തിലൊരു നീക്കം സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന നിര്‍ദേശവും ഉയര്‍ത്തി. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍സിങ്, മുലായം സിങ് യാദവ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുടങിയവരും യോഗത്തില്‍ പങ്കെടുത്തു.