മായാവതിക്ക് ബീഹാറില്‍ നിന്നും രാജ്യസഭാംഗത്വം വാഗ്‍ദാനം ചെയ്ത് ലാലു പ്രസാദ്

Update: 2018-05-17 15:25 GMT
Editor : Ubaid
മായാവതിക്ക് ബീഹാറില്‍ നിന്നും രാജ്യസഭാംഗത്വം വാഗ്‍ദാനം ചെയ്ത് ലാലു പ്രസാദ്
Advertising

കഴിഞ്ഞ ദിവസമാണ് രാജ്യസഭയില്‍ ബി.ജെ.പിയുടെ ദലിത്?വേട്ടക്കെതിരെ തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ബിഎസ്പി നേതാവ് മായാവതി രാജ്യസഭാംഗത്വം രാജിവെച്ചത്

രാജ്യസഭയില്‍ ബി.ജെ.പിയുടെ ദലിത് വേട്ടക്കെതിരെ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് എം.പി സ്ഥാനം രാജിവെച്ച ബി.എസ്.പി നേതാവ് മായാവതിക്ക് ബീഹാറില്‍ നിന്നും രാജ്യസഭാംഗത്വം വാഗ്‍ദാനം ചെയ്ത് ലാലു പ്രസാദ് യാദവ്. ബിജെപിയുടെ അതിക്രമങ്ങള്‍ക്ക് നേരെ പ്രതികരിക്കേണ്ടതിനെക്കുറിച്ച് മായാവതിയുമായി ഏറെ നേരം സംസാരിച്ചെന്നും അവരോട് വീണ്ടും രാജ്യസഭയിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും ലാലു പറഞ്ഞു. അതിനായി ബീഹാറില്‍ നിന്നും രാജ്യസഭാസീറ്റും വാഗ്ദാനം ചെയ്തു. ഇന്ന് ചരിത്രത്തിലെ ഏറ്റവും മോശം ദിനമാണ്. രാജ്യത്തിലെ ഏറ്റവും ഉയര്‍ന്ന ദലിത് നേതാവിനെയാണ് അവരുടെ സമൂഹങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നതില്‍ നിന്നും രാജ്യസഭ തടഞ്ഞത്. ദലിതുകളെയും മറ്റു പിന്നാക്കജനവിഭാഗങ്ങളെയും അടിച്ചമര്‍ത്താനുള്ള ഏത് നീക്കത്തെയും പരാജയപ്പെടുത്തുമെന്നും ലാലു പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് രാജ്യസഭയില്‍ ബി.ജെ.പിയുടെ ദലിത്?വേട്ടക്കെതിരെ തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ബിഎസ്പി നേതാവ് മായാവതി രാജ്യസഭാംഗത്വം രാജിവെച്ചത്. താന്‍ പ്രതിനിധാനം ചെയ്യുന്ന ദലിതുകളുടെ വിഷയം സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പിന്നെന്തിന് താന്‍ രാജ്യസഭയില്‍ ഇരിക്കണമെന്ന് രാജ്യസഭാസ്പീക്കര്‍ പിജെ കുര്യനോട് മായാവതി ചോദിച്ചു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News