രാഷ്ട്രീയപ്രവര്‍ത്തനമെന്നാല്‍ ജനസേവനം; ശേഷം ഗോരഖ്പൂരിലേക്ക് മടങ്ങുമെന്ന് യോഗി ആദിത്യനാഥ്
''രാഷ്ട്രീയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്‍ഗാമിയാകുമോ'' എന്ന ചോദ്യത്തിനുള്ള പ്രതികരണമായിട്ടായിരുന്നു രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന സൂചന ആദിത്യനാഥ് നല്‍കിയത്.
''ഞാനൊരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരനല്ല, അതുകൊണ്ടുതന്നെ ജനങ്ങളെ സേവിച്ചു കഴിഞ്ഞാല്‍ ഗോരഖ്പൂരിലേക്ക് മടങ്ങിപ്പോകണമെന്നാണ് ആഗ്രഹം.'' -ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റേതാണ് ഈ വാക്കുകള്‍.
''രാഷ്ട്രീയപ്രവര്‍ത്തനമെന്നാല്‍ എന്നെ സംബന്ധിച്ച് ജനങ്ങളെ സേവിക്കലാണ്. അത് പൂര്‍ത്തിയായാല്‍ ഞാന്‍ ഗോരഖ്പൂരിലേക്ക് മടങ്ങും..''
''രാഷ്ട്രീയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്‍ഗാമിയാകുമോ'' എന്ന ചോദ്യത്തിനുള്ള പ്രതികരണമായിട്ടായിരുന്നു ആദിത്യനാഥിന്‍റെ ഈ മറുപടി. ഒരു സ്വകാര്യചാനല്‍ സംഘടിപ്പിച്ച പരിപാടിക്കിടെ ഇന്നലെയാണ് യോഗി തന്‍റെ രാഷ്ട്രീയഭാവി വ്യക്തമാക്കിയത്.
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തെ ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു. എവിടെ നിന്ന് ജനവിധി തേടുമെന്ന ചോദ്യമുയര്‍ന്നപ്പോള്‍ ഗോരഖ്പൂരാണ് തന്‍റെ പ്രവര്‍ത്തനമേഖലയെന്നും എന്നാല്‍ പാര്‍ട്ടി പറയുന്നിടത്ത് നിന്ന് മത്സരിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനമുഖ്യമന്ത്രി ആണെങ്കിലും നിലവില്‍ എംപിയാണ് യോഗി ആദിത്യനാഥ്. എംഎല്‍എ ആയി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രമേ അദ്ദേഹത്തിന് യുപി മുഖ്യമന്ത്രിയായി തുടരാന്‍ സാധിക്കുകയുള്ളൂ. ആറുമാസത്തിനുള്ളിലാണ്, യോഗി ആദിത്യനാഥ് എംഎല്‍എ ആയി മത്സരിച്ച് ജയിച്ച് ജനപിന്തുണ കാണിക്കേണ്ടത്.