കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ്; നിര്‍ണ്ണായക ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍
കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും പതിനാല് ഡിസിസി പ്രസിഡന്റുമാരും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും
കേരളത്തിലെ കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍. കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സനും, പതിനാല് ഡിസിസി പ്രസിഡണ്ടുമാരും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. വൈകിട്ട് അഞ്ച് മണിക്കാണ് യോഗം. കേരളത്തിലെ പാര്‍ട്ടി പുനസ്സംഘടന സംബന്ധിച്ച ഏറ്റവും നിര്‍ണ്ണായകമായ ചര്‍ച്ചയാണ് ഇന്ന് ഡല്‍ഹിയില്‍ നടക്കുന്നത്. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി എന്നിവരുമായി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. ഇതിന്‍റെ തുടര്‍ ചര്‍ച്ചകളുടെ ഭാഗമായാണ് കെപിസിസി പ്രസിഡണ്ടുമാരെയും, ഡിസിസി അധ്യക്ഷന്‍മാരെയും ഡല്‍ഹിക്ക് വിളിപ്പിച്ചത്.
മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ചര്‍ച്ചകളില്‍, ഏത് തരത്തില്‍ തെരഞ്ഞെടുപ്പ് നടത്തണം എന്നതിനെ സംബന്ധിച്ച് ധാരണ ഉണ്ടായിട്ടില്ല. സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്തണമോ, ബൂത്ത് തലം മുതല്‍ സംസ്ഥാന തലം വരെ തെരഞ്ഞെടുപ്പ് വേണമോ എന്ന കാര്യത്തില്‍ വ്യത്യസ്ഥ നിലപാടാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളതെന്നാണ് വിവരം. പുനസ്സംഘടനക്ക് മുമ്പ് സ്ഥിരം പ്രസിഡണ്ടിനെ നിയോഗിക്കണമോ എന്ന കാര്യത്തിലും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. ഡല്‍ഹിയിലെത്തിയ ശേഷം എംഎം ഹസ്സന്‍റെ അധ്യക്ഷതയില്‍ ഡിസിസി പ്രസിഡണ്ടുമാരുടെ പ്രത്യേക യോഗം ചേര്‍ന്നു