പോലീസിനെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി: സാക്ഷി മഹാരാജിനെതിരെ കേസ്

Update: 2018-05-19 19:30 GMT
Editor : admin
പോലീസിനെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി: സാക്ഷി മഹാരാജിനെതിരെ കേസ്
പോലീസിനെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി: സാക്ഷി മഹാരാജിനെതിരെ കേസ്
AddThis Website Tools
Advertising

പൊലീസുകാരാല്‍ അപമാനിക്കപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിഷേധം ഉയര്‍ത്തിയ പ്രദേശിക നേതാവിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു ബിജെപി എംപിയുടെ വെല്ലുവിളി. ഈ പ്രസ്താവനയില്‍ സാക്ഷി മഹാരാജിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ബി.ജെ.പി പ്രവര്‍ത്തകരെയും അണികളെയും ബുദ്ധിമുട്ടിക്കുന്നത് തുടര്‍ന്നാല്‍ പൊലീസുകാരെ വെടിവെക്കുമെന്നാണ് സാക്ഷി മഹാരാജിന്റെ ഭീഷണി. മെയിന്‍പുരിയിലെ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നത് യുപി പൊലീസ് തുടര്‍ന്നാല്‍ അവരെ വെടിവെച്ചു വീഴ്‍ത്തുമെന്നാണ് സാക്ഷി മഹാരാജ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പൊലീസുകാരാല്‍ അപമാനിക്കപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിഷേധം ഉയര്‍ത്തിയ പ്രദേശിക നേതാവിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു ബിജെപി എംപിയുടെ വെല്ലുവിളി. ഈ പ്രസ്താവനയില്‍ സാക്ഷി മഹാരാജിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

അതിനിടെ നിരവധി പേരുടെ കണ്‍മുന്‍പില്‍ പെണ്‍കുട്ടിയെ പരസ്യമായി ജീന്‍സഴിപ്പിക്കുന്ന ബി.ജെ.പി എം.പി സാക്ഷി മാഹാരാജിന്റെ നടപടിയും വിവാദത്തിലായിട്ടുണ്ട്. പരിക്കുകള്‍ കാണാനായിട്ടാണ് സാക്ഷി മഹാരാജ് പെണ്‍കുട്ടിയെ കൊണ്ട് ജീന്‍സിന്റെ ബട്ടന്‍ അഴിപ്പിച്ചത്. അനുയായികള്‍ക്ക് സമീപം ഇരിക്കുന്ന സാക്ഷി മഹാരാജ് അദ്ദേഹത്തിനു സമീപത്തായി തറയില്‍ ഇരിക്കുന്ന പെണ്‍കുട്ടിയോട് പാന്റ്‌സ് ഊരിക്കാണിക്കാന്‍ ആവശ്യപ്പെടുകയാണ്. തുടര്‍ന്ന് ഒന്നുരണ്ട് സ്ത്രീകള്‍ പെണ്‍കുട്ടിയെ എഴുന്നേല്‍പ്പിച്ച് പാന്റ്‌സ് ഊരി സാക്ഷി മഹാരാജിനെ കാണിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ചടങ്ങില്‍ സാക്ഷി മഹാരാജിനു സമീപത്തായി ഒട്ടേറെ പുരുഷന്മാരുമുണ്ട്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News