തെരഞ്ഞെടുപ്പ് അടുത്തമാസം; രാജ്യസഭയിലും സ്വാധീനം വ്യാപിപ്പിക്കാനൊരുങ്ങി എന്‍ഡിഎ

Update: 2018-05-19 18:22 GMT
തെരഞ്ഞെടുപ്പ് അടുത്തമാസം; രാജ്യസഭയിലും സ്വാധീനം വ്യാപിപ്പിക്കാനൊരുങ്ങി എന്‍ഡിഎ
Advertising

ഉത്തര്‍പ്രദേശ് അടക്കമുള്ള 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള 58 ഒഴിവുകള്‍ക്കൊപ്പം തന്നെ വീരേന്ദ്രകുമാര്‍ രാജിവെച്ച കേരളത്തിലെ ഒഴിവിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും.

58 രാജ്യസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തമാസം 23 ന് നടക്കും. വീരേന്ദ്രകുമാര്‍ രാജിവെച്ച രാജ്യസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതിനോടൊപ്പം നടക്കും. രാജ്യസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ എന്‍ഡിഎയ്ക്ക് രാജ്യസഭയിലും സ്വാധീനം ശക്തമാകും.

ഏപ്രില്‍ മെയ് മാസങ്ങളിലായി കാലാവധി പൂര്‍ത്തിയാക്കുന്ന 58 രാജ്യസഭ സീറ്റുകളിലേക്കാണ് മാര്‍ച്ച് മാസം തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശ് അടക്കമുള്ള 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള 58 ഒഴിവുകള്‍ക്കൊപ്പം തന്നെ വീരേന്ദ്രകുമാര്‍ രാജിവെച്ച കേരളത്തിലെ ഒഴിവിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കും. നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നതിനെ തുടര്‍ന്നാണ് ജെഡിയുവിന്റെ രാജ്യസഭാംഗമായ എംപി വീരേന്ദ്രകുമാര്‍ രാജിവെച്ചത്. നിലവില്‍ രാജ്യസഭയില്‍ ന്യൂനപക്ഷമായ എന്‍ഡിഎ ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കൂടുതല്‍ ശക്തരാകും.

കേവലഭൂരിപക്ഷത്തിന് 38 അംഗങ്ങളുടെ കുറവുള്ള എന്‍ഡിഎ എഐഎഡിഎംകെ, ബിജെഡി തുടങ്ങിയ പാര്‍ട്ടികളുടെ സഹായത്തോടെയാണ് നിലവില്‍ പലബില്ലുകളും പാസാക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഒഴിവുവരുന്ന 10 സീറ്റില്‍ നിലവിലെ നിയമസഭകക്ഷി നിലയനുസരിച്ച് 8 പേരെ ബിജെപിക്ക് വിജയിപ്പിക്കാനാവും. ഇതിനുപുറമെ ഗുജറാത്ത്, ബിഹാര്‍, രാജസ്ഥാന്‍, എന്നിവിടങ്ങളില്‍ നിന്ന് വിജയിച്ചെത്തുന്ന ബിജെപി അംഗങ്ങള്‍ക്കൊപ്പം ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നെത്തുന്ന സഖ്യകക്ഷി അംഗങ്ങളുടെ പിന്തുണയും ചേരുമ്പോള്‍ എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം ഉറപ്പിക്കാനാവും. വോട്ടടുപ്പ് നടക്കുന്ന 23 ന് തന്നെ വോട്ടെണ്ണലും നടക്കും.

Tags:    

Similar News