ആവശ്യപ്പെടാതെ കമാന്‍ഡോ സംരക്ഷണം; തന്‍റെ നീക്കങ്ങള്‍ അറിയാനുള്ള സര്‍ക്കാര്‍ തന്ത്രമെന്ന് ജിഗ്നേഷ്

Update: 2018-05-22 09:29 GMT
Editor : Sithara
ആവശ്യപ്പെടാതെ കമാന്‍ഡോ സംരക്ഷണം; തന്‍റെ നീക്കങ്ങള്‍ അറിയാനുള്ള സര്‍ക്കാര്‍ തന്ത്രമെന്ന് ജിഗ്നേഷ്
Advertising

തന്നെ നിരീക്ഷിക്കാന്‍ വേണ്ടിയാണോ എന്ന് പൊലീസുകാരനോട് ചോദിച്ചപ്പോള്‍ അതെ എന്ന മറുപടിയാണ് ലഭിച്ചതെന്ന് ജിഗ്നേഷ് മേവാനി

ആവശ്യപ്പെടുക പോലും ചെയ്യാതെ ദലിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് ഗുജറാത്ത് സര്‍ക്കാര്‍ സംരക്ഷണമൊരുക്കി. തന്‍റെ നീക്കങ്ങള്‍ അറിയാനുള്ള സര്‍ക്കാരിന്‍റെ തന്ത്രമാണിതെന്ന് മേവാനി ആരോപിച്ചു. അതേസമയം സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് സുരക്ഷ ഒരുക്കിയതെന്നാണ് പൊലീസിന്‍റെ വാദം.

തോക്കേന്തിയ കമാന്‍ഡോകളെ താന്‍ ആവശ്യപ്പെടാതെയാണ് നിയോഗിച്ചതെന്ന് മേവാനി വ്യക്തമാക്കി. തന്നെ നിരീക്ഷിക്കാന്‍ വേണ്ടിയാണോ എന്ന് പൊലീസുകാരനോട് ചോദിച്ചപ്പോള്‍ അതെ എന്ന മറുപടിയാണ് ലഭിച്ചത്. ഗുജറാത്തിലെ സാഹചര്യം വ്യക്തമാക്കി തരുന്നതാണ് ഈ സംഭവമെന്നും മേവാനി പറഞ്ഞു. ഇന്നലെ യങ് തിങ്കേഴ്സ് മീറ്റിലാണ് മേവാനി ഇക്കാര്യം പറഞ്ഞത്.

ബിജെപിയെന്ന പിശാചിനെ പരാജയപ്പെടുത്തുകയാണ് തന്‍റെ ലക്ഷ്യമെന്നും മേവാനി വ്യക്തമാക്കി. അതിനായി പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേലുമായും ഒബിസി നേതാവ് അല്‍പേഷ് താക്കൂറുമായും കൈകോര്‍ക്കുമെന്നും മേവാനി പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മേവാനി പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.

നേരത്തെ ഹര്‍ദിക് പട്ടേലും മേവാനിയും കൂടിക്കാഴ്ച നടത്തിയ ഹോട്ടലില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടുമായി ചര്‍ച്ച നടത്തിയപ്പോള്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News