അറബി പഠനം; സ്കൂളില്‍ ശ്രീരാമ സേനയുടെ ‘റെയ്ഡ്’

Update: 2018-05-24 06:54 GMT
അറബി പഠനം; സ്കൂളില്‍ ശ്രീരാമ സേനയുടെ ‘റെയ്ഡ്’
Advertising

അറബിക് ടെക്സ്റ്റ് ബുക്കുകളും കുട്ടികളുടെ നോട്ട്ബുക്കുകളും തട്ടിയെടുത്ത അക്രമികള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്‍തു

അറബി പഠിപ്പിക്കുന്നു എന്നാരോപിച്ച് സ്കൂളില്‍ ശ്രീരാമ സേനയുടെ ആക്രമണം. മംഗളൂരുവിനടുത്ത നീര്‍മാര്‍ഗയിലെ സെയ്ന്റ് തോമസ് പ്രൈമറി സ്കൂളിലാണ് സംഭവം. അറബിക് ടെക്സ്റ്റ് ബുക്കുകളും കുട്ടികളുടെ നോട്ട്ബുക്കുകളും തട്ടിയെടുത്ത അക്രമികള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്‍തു. അനുവാദമില്ലാതെ ക്ലാസിലെ കുട്ടികളുടെ വീഡിയോ എടുക്കുകയും ചെയ്തു. കുട്ടികളെ നിര്‍ബന്ധിച്ച് അറബിയും ഉര്‍ദുവും പഠിപ്പിക്കുന്നതിനാലാണ് റെയ്‍ഡെന്നാണ് ശ്രീരാമ സേനയുടെ ന്യായീകരണം. എന്നാല്‍ കുട്ടികള്‍ അവര്‍ തെരഞ്ഞെടുക്കുന്ന ഭാഷ മാത്രമാണ് പഠിപ്പിക്കുന്നതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

Tags:    

Similar News