ജസ്റ്റിസ് കര്‍ണനെതിരായ കോടതിയലക്ഷ്യ കേസ് മാര്‍ച്ച് പത്തിലേക്ക് മാറ്റി

Update: 2018-05-24 15:16 GMT
Editor : admin
ജസ്റ്റിസ് കര്‍ണനെതിരായ കോടതിയലക്ഷ്യ കേസ് മാര്‍ച്ച് പത്തിലേക്ക് മാറ്റി
Advertising

ജസ്റ്റിസ് കര്‍ണന്‍ നേരിട്ട് ഹാജറാകണമെന്ന കോടതി നിര്‍ദേശം അദ്ദേഹം പാലിച്ചില്ല. അഭിഭാഷകനെയും ചുമതലപ്പെടുത്താത്ത സാഹചര്യത്തിലാണ് കേസ് മാറ്റിയത്

കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എസ് കര്‍ണനെതിരെയുള്ള കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാര്‍ച്ച് പത്തിലേക്ക് മാറ്റി. ജസ്റ്റിസ് കര്‍ണന്‍ നേരിട്ട് ഹാജറാകണമെന്ന കോടതി നിര്‍ദേശം അദ്ദേഹം പാലിച്ചില്ല. അഭിഭാഷകനെയും ചുമതലപ്പെടുത്താത്ത സാഹചര്യത്തിലാണ് കേസ് മാറ്റിയത്.

രാജ്യത്തെ ഹൈക്കോടതി ജഡ്ജിമ്മാരില്‍ ഭൂരിഭാഗവും അഴിമതിക്കാരാണെന്ന് കാട്ടി പ്രധാനമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കര്‍ണ്ണന്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയ അദ്ദേഹത്തിനെതിരെ കേസെടുക്കുകയായിരുന്നു. താന്‍ ദളിതനായത് കൊണ്ട് പീഡിപ്പിക്കപ്പെടുകയാണെന്നും ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ മുന്‍വൈരാഗ്യത്തോടെ പെരുമാറുകയാണെന്നും ജസ്റ്റിസ് കര്‍ണന്‍ ആരോപിച്ചിരുന്നു. മാര്‍ച്ച് പത്തിന് കേസില്‍ കര്‍ണന്‍ ഹാജറായില്ലെങ്കില്‍ കൂടുതല്‍ നിയമപ്രതിസന്ധിയുണ്ടാകും. ആദ്യാമായാണ് ഒരു സിറ്റിംഗ് ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി കോടതിലക്ഷ്യ കേസെടുക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News