കോണ്‍ഗ്രസ് അനുകൂലിയെന്ന് വിളിച്ചാല്‍ ബിജെപി അനുകൂലിയെന്ന് തിരിച്ചുവിളിക്കേണ്ടിവരും: യെച്ചൂരി

Update: 2018-05-25 12:27 GMT
Editor : Sithara
കോണ്‍ഗ്രസ് അനുകൂലിയെന്ന് വിളിച്ചാല്‍ ബിജെപി അനുകൂലിയെന്ന് തിരിച്ചുവിളിക്കേണ്ടിവരും: യെച്ചൂരി
Advertising

തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് വിളിക്കുന്നവര്‍ക്ക് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മറുപടി.

കോണ്‍ഗ്രസ് അനുകൂലിയെന്ന് വിളിക്കുന്നവര്‍ക്ക് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മറുപടി. അത്തരക്കാരെ താന്‍ ബിജെപി അനുകൂലിയെന്ന് വിളിക്കുമെന്ന് യെച്ചൂരി പറഞ്ഞു. കേന്ദ്രകമ്മിറ്റിയും പിബിയും ഏകകണ്ഠമായി ആവശ്യപ്പെട്ടതുകൊണ്ടാണ് താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കാതിരുന്നതെന്നും യെച്ചൂരി വ്യക്തമാക്കി. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.

Full View

കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി സീതാറാം യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിന്‍റെ കരട് രേഖ വോട്ടിനിട്ടാണ് തള്ളിയത്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്നായിരുന്നു യെച്ചൂരിയുടെ രേഖ‍. എന്നാല്‍ രേഖ തള്ളിയതുകൊണ്ട് തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് യെച്ചൂരി അഭിമുഖത്തില്‍ പറഞ്ഞു. തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് വിളിക്കുകയാണെങ്കില്‍ എതിര്‍ക്കുന്നവരെ ബിജെപി അനുകൂലിയെന്ന് വിളിക്കേണ്ടിവരുമെന്നും യെച്ചൂരി മറുപടിയായി പറഞ്ഞു.

പാര്‍ലമെന്‍ററി ജനാധിപത്യത്തെ ഇല്ലാതാക്കി സ്വേച്ഛാധിപത്യ ഭരണം വരുന്നതാണ് ഫാഷിസമെന്നും രാജ്യത്ത് ഇത് വരുന്നതിന് മുന്‍പേ തടയണമെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കുന്നത് വരെ രാഷ്ട്രീയ അടവ് നയത്തില്‍ ആരുടെ നിലപാടാണ് ശരിയെന്ന് പറയാനാവില്ലെന്നും യെച്ചൂരി വ്യക്തമാക്കി. യെച്ചൂരിയുടേത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള പ്രതികരിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News