ബലാത്സംഗത്തിനിരയായ യുവതിക്കൊപ്പമുള്ള സെല്‍ഫി വൈറല്‍; വനിതാകമ്മീഷന്‍ വിവാദത്തില്‍

Update: 2018-05-25 13:44 GMT
Editor : Sithara
ബലാത്സംഗത്തിനിരയായ യുവതിക്കൊപ്പമുള്ള സെല്‍ഫി വൈറല്‍; വനിതാകമ്മീഷന്‍ വിവാദത്തില്‍
Advertising

ബലാത്സംഗത്തിനിരയായ യുവതിക്കൊപ്പം വനിതാ കമ്മീഷന്‍ അംഗം സെല്‍ഫിയെടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി

ബലാത്സംഗത്തിനിരയായ യുവതിക്കൊപ്പം വനിതാകമ്മീഷന്‍ സെല്‍ഫിയെടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. രാജസ്ഥാന്‍ വനിതാ കമ്മീഷന്‍ അംഗം സോമ്യ ഗുര്‍ജനാണ് ചിത്രമെടുത്തത്. കമ്മീഷന്‍ അധ്യക്ഷ സുമന്‍ ശര്‍മയും ചിത്രത്തിലുണ്ട്. ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കമ്മീഷനെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നു.

ബലാത്സംഗത്തിനിരയായ യുവതിയെ കാണാന്‍ ബുധനാഴ്ചയാണ്​ കമ്മീഷന്‍ അധ്യക്ഷയും അംഗവും വടക്കന്‍ ജയ്പൂരിലെ പൊലീസ്​ സ്റ്റേഷനിലെത്തിയത്​. യുവതിക്കൊപ്പം വനിതാ കമ്മീഷന്‍ അംഗം സോമ്യ ഗുര്‍ജര്‍ സെല്‍ഫിയെടുക്കുന്ന ചിത്രങ്ങള്‍ വാട്സ് ആപ്പില്‍ വ്യാപകമായി പ്രചരിച്ചു. സംഭവത്തിലെ തന്റെ പങ്ക് നിഷേധിച്ച അധ്യക്ഷ സുമന്‍ ശര്‍മ സെല്‍ഫി എടുത്തതല്ല വിവാദമായതെന്നും സെല്‍ഫി എടുക്കുന്നത് പിറകില്‍ നിന്ന് മറ്റാരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതാണ് വിവാദമായതെന്നും വിശദീകരിച്ചു.

യുവതിയോട്​ സംസാരിക്കുന്നതിനിടെയാണ് കമ്മീഷന്‍ അംഗം സെല്‍ഫിയെടുത്തതെന്നും ഇത്​ താന്‍ അറിഞ്ഞില്ലെന്നുമാണ് സുമന്‍ ശര്‍മയുടെ വിശദീകരണം. നിയമത്തെ കുറിച്ച് അറിയാത്തവര്‍ വനിതാ കമ്മീഷനില്‍ ഇരിക്കുന്നത് നാണക്കേടാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സ്ത്രീധനം നല്‍കാത്തതിന്​ ഭര്‍ത്താവിന്റെ സഹോദരന്മാര്‍ ബലാത്സംഗം ചെയ്തെന്ന്​ ആരോപിച്ച് തിങ്കളാഴ്ചയാണ്​ 30 കാരിയായ യുവതി പൊലീസില്‍ പരാതി നല്‍കിയത്​.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News