ഇസ്ലാമിക് റിസേര്‍ച്ച് ഫൌണ്ടേഷനില്‍ നിന്നും പണം കൈപറ്റിയെന്ന ആരോപണം; വിശദീകരണവുമായി കോണ്‍ഗ്രസ്

Update: 2018-05-26 11:45 GMT
Editor : Jaisy
ഇസ്ലാമിക് റിസേര്‍ച്ച് ഫൌണ്ടേഷനില്‍ നിന്നും പണം കൈപറ്റിയെന്ന ആരോപണം; വിശദീകരണവുമായി കോണ്‍ഗ്രസ്
Advertising

ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷനില്‍ നിന്നും പണം പറ്റിയ കോണ്‍ഗ്രസ് രാജ്യദ്രോഹികളെ സഹായിക്കുകയാണെന്ന് ബിജെപി ആരോപിച്ചു

സാകിര്‍ നായികിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൌണ്ടേഷനില്‍ നിന്നും പണം കൈപറ്റിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്.
ഫൌണ്ടേഷനില്‍ നിന്നും കൈപ്പറ്റിയ പണം തിരിച്ച് നല്‍കിയെന്നും ബിജെപി അനാവശ്യവിവാദം ഉണ്ടാക്കുകയാണെന്നും കോണ്‍‍ഗ്രസ് പ്രതികരിച്ചു.
ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷനില്‍ നിന്നും പണം പറ്റിയ കോണ്‍ഗ്രസ് രാജ്യദ്രോഹികളെ സഹായിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

2011ല്‍ സോണിയാ ഗാന്ധി രാജീവ് ഗാന്ധി ഫൌണ്ടേഷന്റെ പേരില്‍ സാകിര്‍ നായികിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൌണ്ടേഷനില്‍ നിന്നും 50 ലക്ഷം രൂപ കൈപറ്റിയെന്നായിരുന്നു വെളിപ്പെടുത്തല്. പണം കൈപറ്റുമ്പോള്‍ ഇസ്ലാമിക് റിസേര്‍ച്ച് ഫൌണ്ടേഷന്‍ സര്‍ക്കാര്‍ നിരീക്ഷണ പരിധിയില്‍ ഉണ്ടായിരുന്നില്ലെന്നും പണം പിന്നീട് തിരികെ നല്‍കിയെന്നുമാണ് കോണ്‍ഗ്രസ് വിശദീകരണം.

പണം തിരികെ നല്‍കിയെന്ന കോണ്‍ഗ്രസിന്റെ വാദം ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന്‍ തള്ളിയിരുന്നു. ഇതോടെ കോണ്‍ഗ്രസിനെതിരെ ബിജെപി രംഗത്തെത്തി. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ടിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത രാജീവ് ഗാന്ധി ഫൌണ്ടേഷന്‍ എങ്ങിനെയാണ് പണം കൈപറ്റിയതെന്നും സാകിര്‍ നായികിനെ സംരക്ഷിക്കാനാണോ കോണ്ഗ്രസ് പണം വാങ്ങിയതെന്നും ബിജെപി ചോദിച്ചു. വിവിധ അന്വേഷണ ഏജന്‍സികള്‍ സാകിര്‍ നായികിനെതിരായ അന്വേഷണം വ്യാപിപ്പിക്കുന്ന സാഹചര്യത്തില്‍ ഫണ്ടിന്റെ വിവരം പുറത്തായത് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News